എന്റെ ഭാവി ഇവിടെ കഴിഞ്ഞു, ഇനി എനിക്ക് ഈ ഫീൽഡിൽ പിടിച്ച് നില്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അവർ എന്നോട് പറഞ്ഞു

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിൽക്കുന്ന നായിക താരമാണ് നയന്‍താര. അത് കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വരുന്ന കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം…

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിൽക്കുന്ന നായിക താരമാണ് നയന്‍താര. അത് കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വരുന്ന കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. പക്ഷെ എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.കുറച്ച് നാളുകൾക്ക് മുൻപ് നയൻ‌താര വിവാഹിതയാകുന്നു എന്ന് വാർത്തകൾ വന്നിരുന്നു, പിന്നാലെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വാർത്ത പ്രചരിച്ചു. ആ വാർത്ത ശരിയാണെന്ന് താരം തന്നെ സ്ഥിതീകരിച്ചിരുന്നു.

ഗ്ലാമര്‍ കഥാപാത്രങ്ങൾ ചെയ്താണ് നയനതാര തന്റെ അഭിനയജീവിതത്തിൽ കൂടുതല്‍ തിളങ്ങിയത്.അതിന് ശേഷം പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.കരിയറിന്റെ തുടക്കത്തില്‍ മോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നയന്‍താര എത്തിയത്. ഇപ്പോൾ നയന്താരയെക്കുറിച്ച് മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്

വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ ആണ് ഞാനും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ഫാസിൽ ഇക്ക സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ഞാനും നയൻതാരയും അഭിനയിച്ചിരുന്നു. ആ ചിത്രം ചെയ്യുന്ന സമയത്ത് എല്ലാം തന്നെ നയൻ‌താര ഭയങ്കര മൂഡ് ഔട്ട് ആയിരുന്നു. കാര്യം തിരക്കിയപ്പോൾ ആണ് അറിയുന്നത്, നന്നായി ഡാൻസ് ചെയ്യാൻ കഴിയാത്തതാണ് തന്റെ മൂഡ് ഓഫിന് കാരണം എന്ന്. പറയുന്ന പെർഫെക്ഷനോടെ ഡാൻസ് ചെയ്യാൻ തനിക്ക് കഴിയുന്നില്ലെന്നും നയൻതാര പറഞ്ഞു. അവസാനം സിനിമയുടെ ചിത്രീകരണം എല്ലാം കഴിഞ്ഞു പോകാൻ നേരം ആ കുട്ടി എന്നോട് പറഞ്ഞു, ചേട്ടാ ഇനി ഒരു സിനിമ എനിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല.  അപ്പോൾ ഞാൻ പറഞ്ഞു, നിന്റെ കണ്ണിൽ ഒരു കനൽ ഉണ്ട്. അത് ആത്മവിശ്വാസത്തിന്റേതാണ്. ഭാവിയിൽ അത് കത്തി പടരുക തന്നെ ചെയ്യും. അങ്ങനെ ഞങ്ങൾ യാത്ര പറഞ്ഞു രണ്ടു വഴിക്ക് തിരിഞ്ഞു. അതിനു ശേഷം നയൻ‌താര തമിഴ് ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ചേർന്നു എന്നാണ് മുകേഷ് പറയുന്നത്.