ആ പാട്ടിലെ വരികൾ ഇന്നും എനിക്ക് കാണാപ്പാഠം ആണ്, എന്നാൽ ആ പാട്ട് പാടാൻ എനിക്കാവില്ല

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ്…

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.

ഇപ്പോൾ തന്റെ ഒരു അഭിമുഖത്തിൽ താൻ അഭിനയിച്ച ഒരു ചിത്രത്തിലെ പാട്ട് എന്ത് കൊണ്ട് ഇപ്പോൾ പാടുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. സംഗീതത്തിനോട് ഒരുപാട് സ്നേഹമുള്ള വ്യക്തിയാണ് മനോജ്. മനോജ് കെ ജയൻ പലപ്പോഴും പാട്ടുകൾ പാടി ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. ദേവരാജൻ മാസ്റ്ററിന്റെ കടുത്ത ആരാധികൻ ആയ മനോജ് കെ ജയൻ എന്ത് കൊണ്ട് തന്റെ ചിത്രത്തിൽ ദേവരാജൻ മാസ്റ്റർ ആലപിച്ച ഒരു ഗാനം ഇപ്പോൾ പാടുന്നില്ല എന്ന് അഭിമുഖത്തിനിടയിൽ അവതാരകൻ ചോദിച്ചപ്പോൾ ആണ് മനോജ് കെ ജയൻ കൃത്യമായ മറുപടി നൽകിയത്. ഉർവശിയുടെ പ്രണയത്തിൽ ആയിരുന്ന സമയത്ത് ആയിരുന്നു എനിക്ക് അഗ്രജൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഓ എൻ വി-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് ചുണ്ടനക്കാൻ എനിക്ക് ചിത്രത്തിൽ അവസരം ലഭിച്ചു. എനിക്ക് ലഭിച്ച വലിയ ഒരു ഭാഗ്യം ആയിരുന്നു അത്.

ഞാനും ഉർവശിയും തമ്മിൽ ആ കാലത്ത് പ്രണയത്തിൽ ആയിരുന്നു എന്ന് ഡെന്നിസ് ജോസഫിന് അറിയാമായിരുന്നു. അങ്ങനെ ടെന്നീസ് തന്നെയാണ് ഉർവശിയെ കുറിച്ച് തന്നെ ആയിക്കോട്ടെ പാട്ട് എന്ന് പറഞ്ഞു വരികൾ ചിട്ടപ്പെടുത്തിച്ചത്. ആ പാട്ടിലെ വരികൾ ഇന്നും എനിക്ക് കാണാപ്പാഠം ആണ്. ഉര്‍വ്വശി നീയൊരു വനലതയായിനിന്‍ നിര്‍വൃതി നിറമലരുകളായി എന്നാണ് ഗാനം തുടങ്ങുന്നത്. ആ സമയത്ത് ആ ഗാനം പാടി അഭിനയിക്കാൻ ഒക്കെ വലിയ താൽപ്പര്യം ആയിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ഞങ്ങൾ പിരിഞ്ഞു, രണ്ടു പേരും പുതിയ രണ്ടു ജീവിതത്തിൽ ചേക്കേറി. ഇന്നും ഞാൻ ആ പാട്ട് എവിടെ എങ്കിലും വീണ്ടും പാടിയാൽ ട്രോളന്മാർ എന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ? ഇപ്പോഴും പഴയ ഭാര്യയെ ഓർത്തു നടക്കുവാണെന്ന് അവർ പറയില്ലേ. തമാശയ്ക്ക് ആണ് അവർ അത് പറയുന്നത് എങ്കിലും അത് ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബാംഗങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യം ആണെന്നും അത് ഒഴിവാക്കാൻ വേണ്ടിയാണ് ആ പാട്ട് ഇപ്പോൾ  താൻ പാടാത്ത എന്നുമാണ് മനോജ് കെ ജയൻ മറുപടി നല്കയത്.