ഒരു അഞ്ചാറ് ലിറ്റര്‍ കരിഓയില്‍…നല്ല വെള്ളഭിത്തിയേ ഒഴിച്ചാല്‍ എങ്ങനേ ഇരിക്കും…? ഇതതാണ്!!

Published by
Nikhina

അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യത്തെ സംവിധാന സിനിമ ആയിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പതിവില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രം അവതരിപ്പിച്ച് ആയിരുന്നു വിനീത് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഫീലിം ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.. മണി എന്ന വ്യക്തിയാണ് സിനിമ കണ്ട് തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വളരെ നല്ലൊരു സിനിമാ അനുഭവം തന്നെയാണ് ഈ സിനിമ നല്‍കിയത് എന്നാണ് കുറിപ്പില്‍ പറയുന്നത്. സാധാരണ രീതിയില്‍, ആദ്യത്തെ മൂന്ന് ദിവസത്തിനകം സിനിമ കണ്ടില്ലെങ്കില്‍, സിനിമ കാണാനുള്ള മൂഡ് പോകും.. എന്ന് കുറിച്ചാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്… സാധാരണ രീതിയില്‍, ആദ്യത്തെ മൂന്ന് ദിവസത്തിനകം സിനിമ കണ്ടില്ലെങ്കില്‍, സിനിമ കാണാനുള്ള mood പോകും…പിന്നെ ഒന്നുകില്‍, സിനിമ കണ്ടവര്‍, നല്ലതാണ് അല്ലെങ്കില്‍ നല്ല review എന്നോക്കെ പറഞ്ഞാല്‍ പോയി കാണുന്ന ഒരു പരിപാടിയാണെന്ന് കുറിപ്പില്‍ പറയുന്നു… പക്ഷേ, ഇത് item വേറെയാണ്. ആള്‍ക്കാരും, reviews ‘ ഉം ഒക്കെ Dark Comedy Genre എന്നോക്കെ പറഞ്ഞപ്പോ പോയതാണ്… പക്ഷേ, ഇതിന് Dark / Black എന്നൊന്നും പറഞ്ഞാ പോരാ

… ഒരു അഞ്ചാറ് ലിറ്റര്‍ കരിഓയില്‍…നല്ല വെള്ളഭിത്തിയേ ഒഴിച്ചാല്‍ എങ്ങനേ ഇരിക്കും…? ഇതതാണ്…! ‘മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ ശ്രീനിവാസന്റെ വിശ്വനാഥ് എന്ന കഥാപാത്രം കണ്ടിട്ട് നിങ്ങള്‍ക്ക് ചൊറിഞ്ഞു വന്നെങ്കില്‍, മകന്‍ വിനീതിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിലെ മുകുന്ദന്‍, അതുക്കും മേലേ…. ! (മാന്തി നശിപ്പിച്ച്… എങ്ങാണം കയ്യികിട്ടിയിരുന്നേ, കാലേ വാരി അലക്കിയേനേ….???? മൈ…കുന്ദന്‍ ! ) വിനീത് തകര്‍ത്തു… ?? ഏറ്റവും കയ്യടി കൊടുക്കേണ്ടത് ,ഇത് എഴുതിയ വിമല്‍ ഗോപാലകൃഷ്ണനും

കൂടെ എഴുതി അന്യായമായി സംവിധാനം ചെയ്ത അഭിനവ് സുന്ദര്‍ നായക്കിനുമാണ്…(ആശാനെ കൊണ്ട് തന്നെ പണി എടുപ്പിച്ചില്ലേ..??) PS: സിനിമ കണ്ടു കഴിയുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. 1. Be Egocentric 2. Never get into a car, which only have driver seat airbag… എന്നാണ് സിനിമയെ കുറിച്ച് മണി കുറിച്ചിരിക്കുന്നത്.