നിന്റെ ഹൃദയതുടിപ്പ് ഞാന്‍ അറിയുന്നു..! നിറവയറില്‍ ഫോട്ടോകളുമായി മൈഥിലി!!

നിറവയറില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മൈഥിലി. ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചതോടെ മൈഥിലിയുടെ ഓരോ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോള്‍ നിറവയില്‍ പുത്തന്‍ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്…

നിറവയറില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മൈഥിലി. ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചതോടെ മൈഥിലിയുടെ ഓരോ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോള്‍ നിറവയില്‍ പുത്തന്‍ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഇതോടൊപ്പം ഹൃദയംതൊടുന്ന ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിരുവോണ നാളിലാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. 2022 ഏപ്രില്‍ 28നായിരുന്നു മൈഥിലി സമ്പത്തുമായി വിവാഹിതയായത്.

ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്റെ കുഞ്ഞേ, ഞാന്‍ നിന്നെ ആദ്യനാള്‍ മുതല്‍ സ്‌നേഹിച്ചു തുടങ്ങി.. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ .ഓരോ ദിവസവും നിന്റെ സാന്നിധ്യം ഞാന്‍ അനുഭവിക്കുന്നു ,ഓരോ ദിവസവും നീ വേഗം വളരുന്നു.. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു ,

എനിക്ക് മാത്രം അറിയാവുന്നത് പോലെ . അതിനാല്‍ ഞാന്‍ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഓരോ വര്‍ഷവും ഓര്‍ക്കും.. എന്നാണ് നടി ചിത്രം പങ്കുവെച്ച് കുറിച്ചത്. കുഞ്ഞിനെ കാണാന്‍ ഞങ്ങളും കാത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.

‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലൂടെയാണ് താരം സിനിമാ ലോകത്ത് എത്തിയത്. ചട്ടമ്പി എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഗായിക ആയും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Mythili (@mythili2424)