Categories: Film News

ധനുഷിന്റെ ‘നാനേ വരുവേൻ’ ഈ മാസമെത്തും; റിലീസ് തിയ്യതി പുറത്ത് വിട്ടു

Published by
AISHUAISWARYA

ധനുഷ് ഒരേ സമയം നായകനായും വില്ലനായുമെത്തുത്ത ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്‌റെ പുതിയ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ധനുഷിന്റെ സഹോദരനായ ശെൽരാഘവനാണ്. ഇപ്പോഴിതാ ചിത്രത്തിന്‌റെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഈ മാസം 29ന് നാനേ വരുവേൻ പ്രദർശനത്തിനെത്തും.

നാനേ വരുവേൻ ഒരു ഇമോഷണൽ,ആക്ഷൻ ഡ്രാമയാണെന്നാണ് ചിത്രത്തിന്‌റെ ടീസറിൽ നിന്ന് വ്യക്തമാവുന്നത്.ചിത്രത്തിൽ നായികമാരായി എത്തുന്നത് ഇന്ദുജ രവിചന്ദ്രനും എല്ലി അവ്‌റാമുാണ്. സംവിധായകനായ ശെൽരാഘവനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ടത്രെ.സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും സംവിധായകൻ ശെൽരാഘവനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് നാനേ വരുവേൻ.


പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ധനുഷും സഹോദരനും ഒന്നിക്കുന്നതിനാൽ മികച്ച ദൃശ്യാനുഭവം തന്നെയാണ് നാനേ വരുവേനിൽ പ്രേക്ഷകർ
പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിന്നു.ടീസറിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലുള്ള ധനുഷിയാണ് കാണാൻ കഴിയുക. വി ക്രിയേഷന്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് നാനേ വരുവേൻ നിർമിക്കുന്നത്