നാദിർഷയുടെ മകളുടെ വിവാഹത്തിൽ തിളങ്ങി കാവ്യയും മീനാക്ഷിയും, വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയതാരങ്ങൾ ആണ് നാദിർഷയും ദിലീപും, ഇരുവരും തമ്മിൽ കാലങ്ങളായി വളരെ അടുത്ത സൗഹൃദമാണ്,സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു…

മലയാളികളുടെ പ്രിയതാരങ്ങൾ ആണ് നാദിർഷയും ദിലീപും, ഇരുവരും തമ്മിൽ കാലങ്ങളായി വളരെ അടുത്ത സൗഹൃദമാണ്,സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ ചോദിച്ചത്. കേശു ഈ ഈ വീടിന്റെ നാഥനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുകയാണ്, നാദിര്ഷയുടെയും ദിലീപിന്റെയും സൗഹൃദം ഇരുവരുടെയും കുടുംബത്തിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്, നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമായി വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്ആയിഷ, ഇവരുടെ സുഹൃത്താണ് നമിത പ്രമോദ്. ടിക് ടോക് വീഡിയോയുമായി ഇവര്‍ ഒരുമിച്ച് എത്തിയിരുന്നു. സുഹൃത്ത് വിവാഹിതയാവുന്നതിന്റെ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. കുടുംബസമേതമായാണ് അന്നും ദിലീപ് എത്തിയത്. വിവാഹത്തിനും അതേ പോലെയായിരുന്നു.

നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിരുന്നില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് നാളേറെയായെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ പുറത്തുവന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.