മീനാക്ഷിയെ കാണുമ്പോള്‍ സംസാരിക്കുന്നത് പോലും ഈ കാര്യങ്ങളാണ്..! നമിത പ്രമോദ്

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും മലയാളത്തിന്റെ പ്രിയ നടി നമിത പ്രമോദും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.. എങ്ങനെയാണ് പരസ്പരം കണ്ടുമുട്ടിയത് എന്നും.. എങ്ങനെ അത് ആഴത്തിലുള്ള ഒരു സൗഹൃദത്തിലേക്ക് എത്തി…

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും മലയാളത്തിന്റെ പ്രിയ നടി നമിത പ്രമോദും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.. എങ്ങനെയാണ് പരസ്പരം കണ്ടുമുട്ടിയത് എന്നും.. എങ്ങനെ അത് ആഴത്തിലുള്ള ഒരു സൗഹൃദത്തിലേക്ക് എത്തി എന്നും നമിത പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പുറമെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മക്കളും ഒരേ സുഹൃത്ത്ബന്ധത്തില്‍പ്പെട്ടവരാണ്..

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ എന്താണ് നിങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഒത്ത് ചേരുമ്പോള്‍ സംസാരിക്കുന്ന കാര്യം എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നമിത പ്രമോദ്.. എന്താണ് മീനാക്ഷിയുള്‍പ്പെടെ ഉള്ള നിങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ സംസാരിക്കുന്ന കാര്യം എന്ന ചോദ്യത്തിന്.. ഉടനെ പിന്നേ… ഇപ്പോള്‍ അതെല്ലാം പറഞ്ഞ് തരാം എന്നാണ് നമിത മറുപടി പറഞ്ഞത്.. വളരെ രസകരമായ നമിതയുടെ ഉത്തരം കേട്ട് അഭിമുഖത്തിനിടെ പൊട്ടിച്ചിരി ഉണര്‍ന്നു.. എങ്കില്‍ വേണ്ട.. നിങ്ങള്‍ ഒരുമിച്ചുള്ള ആ ഗ്രൂപ്പിന്റെ പേര് എങ്കിലും പുറത്ത് വിടുമോ എന്ന ചോദ്യത്തിനും ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു

നമിതയുടെ മറുപടി.. അതേസമയം, സിനിമ എന്ന കാര്യം ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി വരാറേ ഇല്ലെന്നാണ് നമിത പറയുന്നത്.. മറ്റ് കാര്യങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അതില്‍ സിനിമ വരാറില്ലെന്നും താരം പറയുന്നു. സുഹൃത്തുക്കള്‍ ആണെങ്കില്‍ കൂടി എല്ലാ തെറ്റുകള്‍ക്കും പരസ്പരം കൂട്ടുനില്‍ക്കുന്നവരല്ല ഞങ്ങള്‍ എന്നാണ് നമിത പറയുന്നത്.. അവര്‍ക്ക് എല്ലാം ഞാന്‍ ഒരു ചേച്ചി ഫിഗര്‍ ആണ്..

ചെയ്യുന്നത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയാനുള്ള മനസ്സ് ഞങ്ങള്‍ പരസ്പരം കാണിക്കും.. അതിപ്പോള്‍ ഞാന്‍ തെറ്റ് ചെയ്താലും മീനാക്ഷിയോ മറ്റാരെങ്കിലും അത് തെറ്റായിപ്പോയെന്ന് പറയുകയും ചെയ്യുമെന്ന് നമിത പറയുന്നു. അത് തന്നെയാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ അടിത്തറ എന്നും നമിത കൂട്ടിച്ചേര്‍ത്തു.