മീനാക്ഷി ബോള്‍ഡാണ്!! പ്രതിസന്ധികളെ ധീരമായി നേരിട്ടു-നമിത പ്രമോദ്

താരപുത്രി മീനാക്ഷി ദിലീപും നടി നമിത പ്രമോദും അടുത്ത സുഹ്യത്തുക്കളാണ്. താരപുത്രി സിനിമയിലേക്കെത്തിയില്ലെങ്കിലും ആരാധകര്‍ ഏറെയാണ് മീനാക്ഷിയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. വിശേഷങ്ങളെല്ലാം മീനാക്ഷി സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. സിനിമാ ലോകത്തെത്താതെ പഠനത്തിരക്കിലാണ് മീനാക്ഷി.…

താരപുത്രി മീനാക്ഷി ദിലീപും നടി നമിത പ്രമോദും അടുത്ത സുഹ്യത്തുക്കളാണ്. താരപുത്രി സിനിമയിലേക്കെത്തിയില്ലെങ്കിലും ആരാധകര്‍ ഏറെയാണ് മീനാക്ഷിയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. വിശേഷങ്ങളെല്ലാം മീനാക്ഷി സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. സിനിമാ ലോകത്തെത്താതെ പഠനത്തിരക്കിലാണ് മീനാക്ഷി. ഡോ. മീനാക്ഷി ആവാന്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

ഫ്ലൈറ്റ് യാത്രയ്ക്കിടെ മീനാക്ഷിയും നമിതയും സുഹൃത്തുക്കളായത്. അതിനെ കുറിച്ച് നമിത തന്നെ അടുത്തിടെ പങ്കുവച്ചിരുന്നു. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയും നമിതയും ഡാന്‍സ് ചെയ്തതെല്ലാം വൈറലായിരുന്നു.

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് മീനാക്ഷിക്ക് എന്ന് ദിലീപ് തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ നമിതയും പറയുന്നത് മീനാക്ഷിയുടെ ബോള്‍ഡ് സ്വഭാവത്തെ കുറിച്ചാണ്. ആദ്യ കാഴ്ചയില്‍ അഹങ്കാരി ആയി തോന്നിയ മീനാക്ഷിയോട് താന്‍ മിണ്ടിയിട്ട് പോലുമില്ലെന്നും നമിത പറഞ്ഞിരുന്നു.

ജീവിതത്തിലെങ്ങനെയാണ് മീനാക്ഷി ഇത്രയ്ക്ക് ബോള്‍ഡായത് എന്നാണ് തനിക്ക് മീനാക്ഷിയോട് ചോദിക്കാനുള്ളത് എന്നാണ് നമിത പറയുന്നത്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ എങ്ങനെയാണ് ധീരതയോടെ നേരിട്ടത്. ഇമോഷണല്‍ ബാലന്‍സിങ്ങ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും നമിത ചോദിക്കുന്നുണ്ട്.