അന്ന് എല്ലാവര്‍ക്ക് മുന്‍പിലും ഞാന്‍ നാണംകെട്ടു..! അനുഭവം പറഞ്ഞ് നമിത പ്രമോദ്

മലയാള സിനിമാ ലോകത്ത് തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നടി നമിത പ്രമോദ്. ഈശോ എന്ന ചിത്രത്തിന് ശേഷവും നമിത പ്രമോദ് നായികയായി എത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ താന്‍…

മലയാള സിനിമാ ലോകത്ത് തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നടി നമിത പ്രമോദ്. ഈശോ എന്ന ചിത്രത്തിന് ശേഷവും നമിത പ്രമോദ് നായികയായി എത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ താന്‍ എല്ലാവര്‍ക്ക് മുന്‍പിലും നാണംകെട്ട.. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

തന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി അവാര്‍ഡ് വാങ്ങാനായി സ്റ്റേജിലേക്ക് കയറിയപ്പോള്‍ തന്റെ സാരി സ്റ്റെപ്പില്‍ ഉണ്ടായിരുന്ന ആണിയില്‍ കുരുങ്ങി താന്‍ തലകുത്തി താഴെ വീണു.. അന്ന് അത്രയും ആളുകളുടെ മുന്നില്‍ വെച്ച് അത് സംഭവിച്ചത് എനിക്ക് വളരെ നാണക്കേടുണ്ടാക്കി.. തിരിച്ച് വേദിയില്‍ എത്തി അവാര്‍ഡ് വാങ്ങി.. പിറ്റേ ദിവസം ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും എന്റെ വീഡിയോ പല ക്യാപഷനുകളിലും എത്തി.. അത് എനിക്ക് വല്ലാതെ നാണക്കേട് തോന്നിയ നിമിഷം ആയിരുന്നു എന്നും നമിത പറയുന്നു.

അതുപോലെ ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ മറന്ന് പോയന്നെ പേരിലും ഒരുപാട് ട്രോളുകള്‍ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സത്യത്തില്‍ ആ അഭിമുഖത്തില്‍ ടെന്‍ഷന്‍ കാരണമാണ് അവരുടെ പേര് ഞാന്‍ മറന്ന് പോയത്. പക്ഷേ, പിറ്റേ ദിവസം അത് വലിയ ട്രോളായി മാറിയെന്നും നമിത പ്രമോദ് പറയുന്നു.

അതേസമയം, വളരെ ചെറിയ പ്രായത്തില്‍ തന്നെ നായിക വേഷത്തില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നമിത പ്രമോദ്. സിനിമാ രംഗത്ത് വളരെ കഷ്ടപ്പെട്ട് തന്നെയാണ് താന്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് എന്ന് നമിത പറഞ്ഞിരുന്നു. ഇപ്പോള്‍ നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. രജനി, കപ്പ്, ഒരു രഞ്ജി്ത്ത് സിനിമ എന്നിവയാണ് അതില്‍ ചിലത്.