Film News

വിവാഹമോചനങ്ങള്‍ ഏറുമ്പോള്‍ ആദ്യം പിരിഞ്ഞ് പിന്നീട് മക്കള്‍ക്കു വേണ്ടി ഒന്നിച്ച പ്രിയാരാമനും രഞ്ജിത്തിനും കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിവാഹം വളരെ പരിപാവനമായ അതിലേറെ ദൃഡതയുള്ള ഒരു ബന്ധമാണ്. എന്നാല്‍, ഇക്കാലത്ത് വിവാഹിതരായി എന്നുകേട്ട് അധികം വൈകാതെ തന്നെ വിവാഹ മോചിതരായി എന്നും കേള്‍ക്കുന്നത് ഏറി വരികയാണ്. ജീവിതത്തിലെ അഡ്ജസ്റ്റുമെന്റ് , പരസ്പര വിശ്വാസം ഇവയൊക്കെ വളരെ വേഗത്തിലാണ് തകരുന്നത്. ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഈ പിരിയലെങ്കില്‍ ആ കുഞ്ഞിന്റെ ഭാവി കൂടി അവിടെ തകര്‍ക്കപ്പെടുകയാണ്.

വരുംവരായ്കകള്‍ വളരെ വ്യക്തമായിത്തന്നെ അറിയാമെങ്കിലും വിവാഹ മോചനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. അടുത്തറിയുന്നവര്‍ മുതല്‍ എപ്പോഴും വീട്ടിലെ അംഗങ്ങളെപ്പോലെ കാണപ്പെടുന്ന സിനിമാ സീരിയല്‍ താരങ്ങളുടെ കാര്യമെടുത്താലും ഇങ്ങനെതന്നെ.

ഇവര്‍ക്കിടയില്‍ അല്‍പ്പം വ്യത്യസ്തരായവരാണ് നടി പ്രിയാ രാമനും നടന്‍ രഞ്ജിത്തും. പരസ്പരം പൊരുത്തപ്പെടാന്‍ വയ്യാതായപ്പോള്‍ പതിവുപോലെ വേര്‍ പിരിഞ്ഞു. എന്നാല്‍, മക്കളെക്കുറിച്ച് ചിന്തിച്ചതിലൂടെ വീണ്ടും ഒന്നിച്ചു.

വിവാഹമോചനത്തിന് ശേഷം രഞ്ജിത്ത് മറ്റൊരു വിവാഹം കഴിക്കുകയും ആ വിവാഹത്തില്‍ നിന്നും പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുകയും ആണ് ചെയ്തതത്. അവിടെയും പ്രിയരാമന്‍ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാന്‍ പോയിരുന്നില്ല. കുട്ടികളെ മാത്രം വിചാരിച്ചു കൊണ്ട് മികച്ച ഒരു ജീവിതം നയിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. പിരിയല്‍ എന്ന് പറയുന്നത് തനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു കാര്യം ആയിരുന്നു എന്ന് പലവട്ടം പ്രിയ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

അങ്ങനെയിരിക്കെ ഒരു അവാര്‍ഡ് വേദിയായിരുന്നു ഇരുവരുടെയും പുനര്‍ സംഗമത്തിലേയ്ക്ക് വഴിവെച്ചത്. പഴയ ഭര്‍ത്താവ് തന്നെ വീണ്ടും താരത്തിന് അവാര്‍ഡ് നല്‍കിയ ആ വേദിയില്‍ വച്ച് വളരെ നാടകീയമായ രീതിയില്‍ ഒരു റോസാപ്പൂ തന്റെ ആദ്യഭാര്യയ്ക്ക് നേരെ അദ്ദേഹം നീട്ടുകയായിരുന്നു.

യാതൊരു പരിഭവവുമില്ലാതെ അത് വാങ്ങുകയും പിന്നീട് പ്രിയപ്പെട്ടവന്റെ നെഞ്ചിലേക്ക് ചായുകയും ആയിരുന്നു പ്രിയ രാമന്‍ ചെയ്തത്. അതോടെ ആരാധകര്‍ക്ക് ഉറപ്പായി, ഇരുവരും ഒരുമിച്ച് ചേരും എന്നുള്ള കാര്യം.  ആ സമാഗമത്തിന്‌ വീണ്ടും കുറെ നാളുകള്‍ എടുത്തിരുന്നു എന്നു മാത്രം. കുട്ടികളെ കാണുവാന്‍ വേണ്ടി പലപ്പോഴും രഞ്ജിത് എത്തിയിരുന്നു.

അത്രവേഗമൊന്നും നടക്കുന്നതല്ലെങ്കിലും ചിലരിലെങ്കിലും ഇത്തരത്തില്‍ പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നാകണമെന്ന മോഹം ഉദിക്കാറുണ്ട്. പക്ഷേ, അപ്പോഴേയ്ക്കും കുടുംബക്കാര്‍ അതിന് അനുവദിക്കാറില്ലെന്നു മാത്രം.

Trending

To Top