Categories: Film News

ധനുഷിന്റെ ‘നാനേ വരുവേൻ’ ഒടിടിയിലേക്ക്

Published by
AISHUAISWARYA

ധനുഷ് നായകനായി എത്തിയ ചിത്രമാണ് ‘നാനേ വരുവേൻ’.ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് നാനേ വരുവേൻ സംവിധാനം ചെയ്തത്.വി ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമിക്കുന്നത് .ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തിയത്. ആദ്യമായാണ് ധനുഷ് ഇരട്ടവേഷത്തിലെത്തുന്നത്.ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് സെൽവരാഘവൻ തന്നെയാണ്.

‘നാനേ വരുവേൻ’ ഒടിടി റിലീസിന് ഒരുങ്ങുവാണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിയിൽ ‘നാനേ വരുവേൻ’ ഉടൻ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് മൂവി ട്രാക്കേഴ്‌സായ ലെറ്റ്‌സ് സിനിമ ടിറ്റ്വറിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ സിനിമയുടെ ഒടിടി സ്ട്രീമിംഗ് എന്നു മുതലായിരിക്കുമെന്ന വിവരം പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം സംവിധായകൻ ശെൽരാഘവനും സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച ചിത്രമാണ് നാനേ വരുവേൻ.
ചിത്രമൊരു ആക്ഷൻ, ഇമോഷണൽ ഡ്രാമയാണ്. സിനിമയിൽ നായകനും വില്ലനുമായാണ് ധനുഷെത്തുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് ഇന്ദുജയാണ് .എല്ലി അവ്റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.