അന്ന് ആശുപത്രിക്കിടക്കയില്‍ വേദനകൊണ്ട് പുളഞ്ഞപ്പോഴും ആളുകള്‍ക്ക് വേണ്ടയിരുന്നത് എനിക്കൊപ്പമുള്ള സെല്‍ഫി; ഓര്‍മ്മകള്‍ പങ്കുവെച്ച് നവ്യാ നായര്‍

നന്ദനത്തിലെ ബാലാമണിയാണ് പലര്‍ക്കും ഇപ്പോഴും നവ്യാനായര്‍. പ്രേക്ഷകരെ പിടിച്ചിരുത്തിയ അഭിനയമാണ് ആദ്യ ചിത്രത്തില്‍ തന്നെ താരം കാഴ്ചവെച്ചത്. ഏറെനാള്‍ തിളങ്ങി നിന്ന ശേഷം വിവാഹിതയാകുകയും പിന്നീട് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍…

നന്ദനത്തിലെ ബാലാമണിയാണ് പലര്‍ക്കും ഇപ്പോഴും നവ്യാനായര്‍. പ്രേക്ഷകരെ പിടിച്ചിരുത്തിയ അഭിനയമാണ് ആദ്യ ചിത്രത്തില്‍ തന്നെ താരം കാഴ്ചവെച്ചത്. ഏറെനാള്‍ തിളങ്ങി നിന്ന ശേഷം വിവാഹിതയാകുകയും പിന്നീട്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിലൂടെ.

2010ല്‍ വിവാഹം കഴിഞ്ഞു മുംബൈയിലേക്ക് പറന്നെങ്കിലും മിനിസ്‌ക്രീനിലൂടെയും സമൂഹമാധ്യമത്തിലും സജീവമാണ് താരം.
കുടുംബത്തിലെ വിശേഷങ്ങളും യാത്രാ ച്ചിത്രങ്ങളുമെല്ലാം നവ്യ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കാറുമുണ്ട്.

സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്ന ഫീലായിരുന്നു വീണ്ടും അഭിനയിക്കുമ്പോള്‍ തോന്നിയതെന്ന് നവ്യാനായര്‍. വീണ്ടും വരുന്ന എന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, തിയേറ്റര്‍ വിസിറ്റിനൊക്കെ പോയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരില്‍ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.

ഇതിനിടെ വിനായകന്റെ വിവാദ പരാമര്‍ശം കേട്ടപ്പോള്‍ പ്രതികരിക്കാതെ പോയതിനെക്കുറിച്ചും നവ്യ ഷോയില്‍ സംസാരിച്ചിരുന്നു. ഒരുത്തിയുടെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യുന്നതിന് വേണ്ടിയാണ് അന്ന് എല്ലാവരും ഒത്തുകൂടിയത്. ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയും പ്രശ്നമായിരുന്നു. അന്ന് ഞാനെന്തെങ്കിലും പ്രതികരിച്ചിരുന്നുവെങ്കില്‍ അത് സിനിമയെക്കൂടി ബാധിച്ചേനെയെന്നും നവ്യ പറയുന്നു. ജീവിതത്തില്‍ ഏറ്റവും വലിയ ശക്തയായി തോന്നുന്നത് ഗുരുവായൂരപ്പനാണ്. ഞാന്‍ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

ഒരുത്തിയെന്ന ചിത്രത്തെ സിനിമാ ലോകവും പ്രേക്ഷകരും ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു. ആ തിരിച്ചു വരവിനെക്കുറിച്ചും ഒരുത്തിയെ ക്കുറിച്ചുമൊക്കെ പറഞ്ഞ് പൊതു പരിപാടികളിലും ചാനല്‍ ഷോയിലുമെല്ലാം നവ്യ പങ്കെടുത്തിരുന്നു.

അഭിനയത്തെ കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളതു പോലെയുള്ള ചില ദുരനുഭവങ്ങള്‍ നവ്യയ്ക്കും പങ്കു വെയ്ക്കാനുണ്ട്. കലാ കാരന്‍മാരുടെ മനസ് വിഷമിക്കുന്നതൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ലല്ലോ എന്നു തന്നെ താരം തെല്ലു പരിഭവത്തോടെ പറയുന്നു.

മുന്‍പൊരിക്കല്‍ അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെന്നും നവ്യ പറയുന്നു.