ആദ്യ പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്… തുടങ്ങി ശരീരത്തില്‍ 3 ടാറ്റൂ; ചെയ്തതില്‍ ഖേദിക്കുന്നുവെന്ന് സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017ല്‍ വിവാഹിതരായ ഇരുവരും 2021ലായിരുന്നു വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള…

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017ല്‍ വിവാഹിതരായ ഇരുവരും 2021ലായിരുന്നു വേര്‍പിരിഞ്ഞത്.

വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തതും നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളായി. ഇപ്പോഴിതാ ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകരോട് പറഞ്ഞിരിക്കുകയാണ് സാമന്ത. ഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ സ്വയം ഉപദേശിക്കുന്ന കാര്യവും ഇതു തന്നെയാണെന്നും വീഡിയോയിലൂടെ പറയുന്നു.

ഒരു ദിവസം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ടാറ്റൂ സ്‌റ്റൈല്‍ എന്തൊക്കെയാണ് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാന്‍ എന്നോടും പറയുന്നത്, ഒരിക്കലും ടാറ്റൂ ചെയ്യരുത് എന്നായിരുന്നു മറുപടി. താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നും താരം പറയുന്നു.

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ച ‘യേ മായ ചെസാവേ’ എന്ന സിനിമയുടെ ഓര്‍മ്മയ്ക്കായി കഴുത്തിന് പിന്നിലായി ഇംഗ്‌ളീഷ് അക്ഷരങ്ങളായ ‘വൈ എം സി’ എന്ന് താരം പച്ചകുത്തിയിട്ടുണ്ട്. ‘യേ മായ ചെസാവേ’യുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ടാമത്തെ ടാറ്റൂ വാരിയെല്ലിനോട് ചേര്‍ന്ന് നാഗചൈതന്യയുടെ വിളിപ്പേരായ ചായ് എന്നാണ് പച്ചക്കുത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിരുന്നു. സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്ത കപ്പിള്‍ ടാറ്റൂവാണ് മൂന്നാമത്തേത്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

പന്ത്രണ്ട് വര്‍ഷമായി ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് സാമന്ത. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ സാമന്ത അഭിനയിച്ച് കഴിഞ്ഞു. 2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രത്തില്‍ അതിഥി വേഷം അഭിനയിച്ചു കൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ വിണ്ണൈത്താണ്ടി വരുവായായുടെ തെലുങ്ക് റീമേക്കായ യേ മായാ ചേസാവെ എന്ന ചിത്രത്തില്‍ നായികയായും സാമന്ത അഭിനയിച്ചു. പിന്നീട് ഈച്ച, തെരി, മഹാനടി, സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാമന്ത ഏറെ ശ്രദ്ധ നേടി.