വിനായകന്‍ ചെയ്ത തെറ്റിന് എന്നെ ക്രൂശിക്കുന്നു..!! മൈക്ക് പലതവണ വാങ്ങാന്‍ ശ്രമിച്ചു..- നവ്യ എത്ര പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നു ?

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട നടി നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്ന സിനിമയാണ് ഒരുത്തീ.. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടന്‍ വിനായകന്‍ നടത്തിയ സത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാധ്യമ…

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട നടി നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്ന സിനിമയാണ് ഒരുത്തീ.. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടന്‍ വിനായകന്‍ നടത്തിയ സത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ മോശം പ്രസ്താവനയ്ക്ക് നടന്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിനായകന്‍ ചെയ്ത തെറ്റിന് താന്‍ ആണ് ക്രൂശിക്കപ്പെടുന്നത് എന്ന് പറഞ്ഞിരിക്കുകയാണ് നവ്യ നായര്‍.

വിനായകന്‍ ചെയ്തത് തെറ്റ് തന്നെയാണെന്ന് നവ്യ പറയുന്നു എന്നാല്‍ ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യ നായര്‍ പ്രതികരിച്ചു.’അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണ് എത്ര പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നു ? പക്ഷേ നിങ്ങളെല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്’ തികച്ചും അപ്രതീക്ഷിതമായാണ് അങ്ങനൊരു കാര്യം സംഭവിച്ചതെന്നും

vinayakan about navya nair first meet

പത്ത് വര്‍ഷം കഴിഞ്ഞതിന് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ സന്തോഷം അനുഭവിക്കാന്‍ അനുവദിക്കണമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. ‘ഓരോ മനുഷ്യര്‍ക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങള്‍ പറയുന്നത് പോലെ ഞാന്‍ പ്രതികരിക്കണം എന്നുവച്ചാല്‍, അന്ന് എന്നെ കൊണ്ട് സാധിച്ചില്ല.

അത്രയേ പറയാന്‍ പറ്റുന്നുള്ളൂ. അദ്ദേഹം ക്ഷമ ചോദിച്ചു. എനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു അത് കേട്ടപ്പോള്‍. ഞാന്‍ പലതവണ മൈക്ക് വാങ്ങാനൊക്കെ ശ്രമിച്ചു. അന്നുണ്ടായ പ്രശ്നത്തില്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ മതിയെങ്കില്‍ പൂര്‍ണ മനസോടെ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നും നവ്യ നായര്‍ പ്രമുഖ മാധ്യത്തോട് പ്രതികരിച്ചു.