Film News

മമ്മൂട്ടിയേയും ദുല്‍ഖറിനേയും വെച്ച് സൗബിന്റെ സിനിമ..!! എന്നെ ഇവന്‍ ശരിയാക്കുമെന്ന് മമ്മൂക്ക..!!

പറവ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ ഷാഹിര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ മമ്മൂട്ടി സൗബിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ എപ്പോഴാണ് എന്ന ചോദ്യത്തിന് ദുല്‍ഖറിനെ വെച്ചാണ് അടുത്ത സിനിമ എന്ന് സൗബിന്‍ പറയുന്നു.

പെട്ടെന്ന് തന്നെ അത് കഴിഞ്ഞേ നമുക്ക് ചാന്‍സുള്ളൂ എന്ന് പറഞ്ഞ മമ്മൂക്ക സൗബിനുള്ളിലെ സംവിധായകനെ കുറിച്ച് കൂടി പറയുകയാണ്. അവന്‍ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരികയും ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും ഇല്ലേടാ, എന്നായിരുന്നു സൗബിനോടുള്ള മമ്മൂട്ടിയുടെ ചോദ്യം.

അങ്ങനെ അല്ല, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ ചൂടാവുമായിരിക്കും, പറയാനൊക്കൂല പിള്ളേരുടെ കാര്യമല്ലേ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയറക്ട് ചെയ്യാന്‍ അവന്‍ വെയ്റ്റ് ചെയ്ത് ഇരിക്കുവാണെന്നും മമ്മൂട്ടി പറഞ്ഞു. ദുല്‍ഖറിന്റെ സിനിമ കഴിഞ്ഞാലുടനെ

മമ്മൂക്കയെ വെച്ചുള്ള ഒരു സിനിമ സൗബിന്റെ സംവിധാനത്തില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സൗബിനും മമ്മൂട്ടിയും ഒരുമിച്ച് എത്തിയ സിനിമ ഭീഷ്മപര്‍വ്വം വന്‍ വിജയമാണ് നേടിയിരിക്കുന്നത്. ഇനി കോ ആര്‍ട്ടിസ്റ്റുകളല്ലാതെ സൗബിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

Trending

To Top