വിവാഹത്തിന് മുന്‍പ് ഗോവയ്ക്ക് പോകാന്‍ സന്തോഷേട്ടന്‍ വിളിച്ചു, വെളിപ്പെടുത്തി നവ്യ

മലയാളിപ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയേയും കല്യാണരാമനിലെ ഗൗരിയുമൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. 2010 ലായിരുന്നു ബിസിനസുകാരനായ സന്തോഷുമായുള്ള നവ്യയുടെ വിവാഹം. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്. ഇപ്പോഴിതാ നടക്കാതെ പോയ…

മലയാളിപ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയേയും കല്യാണരാമനിലെ ഗൗരിയുമൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. 2010 ലായിരുന്നു ബിസിനസുകാരനായ സന്തോഷുമായുള്ള നവ്യയുടെ വിവാഹം. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്.
ഇപ്പോഴിതാ നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ.നവ്യയുടെ വാക്കുകള്‍ ഇങ്ങനെ:


നവ്യയുടെ വാക്കുകള്‍-

വിവാഹത്തിന് മുന്‍പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടന്‍ ചോദിച്ചു. വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക. ചേട്ടന്‍ നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛന്‍. അന്ന് നടക്കാതെ പോയ ആ ഗോവന്‍ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോള്‍ത്തന്നെ ചേട്ടന്‍ ഓടിക്കും, അന്ന് പോയിരുന്നുവെങ്കില്‍ ഗോവയ്‌ക്കെങ്കിലും പോയേനേം…