ആ നിമിഷം നഷ്ടമാക്കിയില്ല, ആദ്യ ദിനം മകനൊപ്പം സ്‌കൂളിലെത്തി നവ്യാ നായര്‍

സെലിബ്രേറ്റികള്‍ പൊതുവേ പൊതു ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങാത്തവരാണ്. ഇറങ്ങാന്‍ കഴിയാറില്ല എന്നതാണ് വാസ്തവം. ആളു കൂടുന്നതും സുരക്ഷാ പ്രശ്‌നങ്ങളും ഒക്കെത്തന്നെ കാരണം. അതുകൊണ്ടു തന്നെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ് അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. മക്കള്‍ക്കൊപ്പം ഓര്‍ക്കില്‍…

സെലിബ്രേറ്റികള്‍ പൊതുവേ പൊതു ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങാത്തവരാണ്. ഇറങ്ങാന്‍ കഴിയാറില്ല എന്നതാണ് വാസ്തവം. ആളു കൂടുന്നതും സുരക്ഷാ പ്രശ്‌നങ്ങളും ഒക്കെത്തന്നെ കാരണം.

അതുകൊണ്ടു തന്നെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ് അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. മക്കള്‍ക്കൊപ്പം ഓര്‍ക്കില്‍ പോകാനോ അവര്‍ക്കൊപ്പം സ്‌കൂളില്‍ ചെല്ലാനോ പോലും കഴിയാറില്ല എന്നതാണ് വാസ്തവം.

താര ആരാധനയൊക്കെ നല്ലതാണെങ്കിലും അവരുടെ സ്വകാര്യതയെ കുറിച്ച് ആരാധകര്‍ ചിന്തിക്കാറില്ല എന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാലിതാ ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ചിന്തിക്കാതെ മകനുമായി പുറത്തിറങ്ങിയിരിക്കുകയാണ് ഒരു നടി. ആരെന്നോ…?

കോവിഡ് മൂലം പൂട്ടിയ സ്‌കൂളുകള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് പതിവ് ക്രമത്തില്‍ തുറന്നു. മകന്‍ സായിയെ സ്‌കൂളിലെത്തിക്കാന്‍ അമ്മ നവ്യാ നായരാണ് ഇക്കുറി സ്‌കൂളിലെത്തിയത്. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നവ്യ നായരുടെ മകന്‍ സായി.

അമ്മയും മകനും തമ്മിലുള്ള നിരവധി വീഡിയോകള്‍ ഇതിനോടകം വൈറലാണ്. കുടുംബ വിശേഷങ്ങളൊക്കെ നവ്യ ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇവിടെയും ആ പതിവ് തെറ്റിച്ചില്ല. സ്‌കൂളില്‍ എത്തിയ നവ്യ സായിയുടെ ടീച്ചര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.

42.9 ലക്ഷം വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകളില്‍ തിരികെ യെത്തുന്നത്. ഒന്നാം ക്ലാസില്‍ 4 ലക്ഷം കുട്ടികളു, പുതിയതായി എത്തി. രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വര്‍ഷം മുതല്‍ വീണ്ടും ആരംഭിക്കും.