മഞ്ജു വാര്യർ നയൻതാരയ്ക്ക് ഒരു വെല്ലുവിളി ആകുമോ

Published by
Devika Rahul

തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആരാധകരുടെ മുന്നിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞ നയൻസ് മലയാളത്തിൽ കുറച്ച് ചിത്രങ്ങൾ ചെയ്തതിന് ശേഷം തമിഴിലേക്ക് പോകുകയായിരുന്നു. തമിഴിൽ എത്തി പെട്ട നയൻതാരയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി അവസരങ്ങൾ ആണ് താരത്തിന് തമിഴിൽ നിന്നും ലഭിച്ചത്. ഇന്ന് നായകൻ ഇല്ലാതെ പോലും സിനിമകൾക്ക് വാണിജ്യ വിജയം നേടാൻ കഴിവുള്ള നായികയായി വർന്നിരിക്കുകയാണ് നയൻതാര.

എന്നാൽ നയൻതാരയ്ക്ക് വെല്ലുവിളിയായി തമിഴിൽ തൃഷ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. തൃഷ തന്റെ തിരിച്ച് വരവ് നടത്തിയ പൊന്നിയിൻ സെൽവം വലിയ രീതിയിൽ വിജയം നേടിയിരുന്നു. എന്നാൽ നയൻതാരയ്ക്ക് തമിഴിൽ വെല്ലുവിളിയാകുന്നത് തൃഷ അല്ലെന്നും മഞ്ജു വാര്യർ ആണെന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കാരണം മികച്ച കഥാപാത്രങ്ങൾ ആണ് മഞ്ജു ഇത് വരെ തമിഴിൽ ചെയ്തത്. മാത്രമല്ല, ഇനി വരാനിരിക്കുന്ന ചിത്രത്തിൽ മഞ്ജു സാക്ഷാൽ രജനി കാന്തിന്റെ കൂടെയാണ് അഭിനയിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അസാധ്യ പ്രകടനം കാഴ്ച് വെക്കാനും താരത്തിന് കഴിഞ്ഞു.

ഇത് ശരി വെക്കുന്ന തരത്തിൽ ഉള്ള പ്രസ്താവനയാണ് ചെയ്യാറു ബാലു പറയുന്നത്. തുനിവ് സിനിമയിൽ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ഉള്ള പ്രകടനമാണ് മഞ്ജു അവതരിപ്പിച്ചത്. പലരും പറയുന്നത് നയൻതാരയ്ക്ക് വെല്ലുവിളിയായി മാറുന്നത് തൃഷ ആയിരിക്കും എന്നാണ്. എന്നാൽ ശരിക്കും മഞ്ജു ആണ് നയൻതാരയ്ക്ക് വെല്ലുവിളി ആകാൻ പോകുന്നത്. മൂന്ന് നയൻതാര ചേർന്നതാണ് ഒരു മഞ്ജു വാര്യർ എന്നാണ് ചെയ്യാറു ബാലു മുൻപൊരിക്കൽ പറഞ്ഞത്. നയൻ‌താര ഇത്ര ആഘോഷിക്കപ്പെടുന്ന ഒരു നടി ആയിട്ടും ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് നയൻതാരയുടെ പല കഥാപാത്രങ്ങൾക്കും ശബ്‌ദം നൽകുന്നത് എന്നത് ഒരു പോരായ്മ തന്നെയാണ് എന്നും ആരാധകർ പറയുന്നു.