പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെ ആ സർപ്രൈസ് ആരാധകർക്ക് വേണ്ടി പുറത്ത് വിട്ട് നയൻ‌താര ചക്രവർത്തി

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ…

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബേബി നയൻതാര സിനിമാഭിനയം തുടങ്ങിയത് ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.ബാലതാരമായി സിനിമയിലെത്തിയ നയൻതാര നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി-അമൃത അവാർഡ്, ജോയ്സി ഫൌണ്ടേഷൻ അവാർഡ്,

ജീവൻ മിന്നലായി അവാർഡ്, ഐഎഫ്എ അവാർഡ്സ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ താരം ഇതിനകം നേടിയിട്ടുണ്ട്.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. ഇടക്ക് തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ബേബി നയന്‍താരയില്‍ നിന്നും മാറി നയന്‍താര ചക്രവര്‍ത്തിയായി നായിക വേഷത്തില്‍ എത്താന്‍ പോവുകയാണ് നടി.

നയൻ‌താര തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്, പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം പുറത്തുവിട്ടത്.താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു.മോഹൻലാലിനൊപ്പമായിരുന്നു നയൻതാരയുടെ സിനിമാപ്രവേശം. ശേഷം നിരവധി ചിത്രങ്ങളിൽ അവസരം ലഭിച്ചു. അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.