സീരിയൽ നടി തൻവി വിവാഹിതയാകുന്നു, വിവാഹ നിശ്‌ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം

വില്ലത്തി വേഷങ്ങളിൽ കൂടി സീരിയലുകളിൽ നിറഞ്ഞ താരമാണ്  തന്‍വി രവീന്ദ്രന്‍. മൂന്നു മണിയായിരുന്നു തൻവിയുടെ ആദ്യ സീരിയൽ. ഭദ്ര എന്ന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് താരം പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയത്. കാസര്‍കോട്ട്…

വില്ലത്തി വേഷങ്ങളിൽ കൂടി സീരിയലുകളിൽ നിറഞ്ഞ താരമാണ്  തന്‍വി രവീന്ദ്രന്‍. മൂന്നു മണിയായിരുന്നു തൻവിയുടെ ആദ്യ സീരിയൽ. ഭദ്ര എന്ന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് താരം പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയത്. കാസര്‍കോട്ട് കാരിയാണ് തൻവി. ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്, തൻവി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

തന്റെ വിവാഹ നിശ്‌ചയ ചിത്രങ്ങളും തൻവി പുറത്ത് വിട്ടിട്ടുണ്ട്. വരന്‍ ഗണേഷാണെന്നും നടി പറയുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി ഈ കാര്യം പുറത്തുവിട്ടത്. ചിത്രത്തിന് മനോഹരമായ ക്യാപ്ഷനും തന്‍വി നല്‍കിയിട്ടുണ്ട്.ഞാന്‍ ഇതുവരെ പറഞ്ഞതില്‍ ഏറ്റവും എളുപ്പമുള്ള യെസ്, ഇത് എന്നേക്കുമായി ഔദ്യോഗികമാക്കുന്നുവെന്ന ക്യാപ്ഷന്‍ ആണ് തന്‍വി വിവാഹനിശ്ചയചിത്രങ്ങള്‍ക്ക് നല്‍കിയത്.

ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആശംസ അറിയിച്ച് ആരാധകരും എത്തി. സീരിയൽ താരങ്ങളും തൻവിക്ക് ആശംസ നേർന്ന് എത്തിയിട്ടുണ്ട്. മൂന്നു മണിയായിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. പിന്നാലെ തമിഴിലും അഭിനയിച്ചു നടി. ഇതിനിടെ സ്റ്റാര്‍ മാജികിലും തന്‍വി എത്തിയിരുന്നു. നടിയാകാനുള്ള ആഗ്രഹം ആണ് ഒരു ചെറിയ ഗ്രാമത്തിൽ വളർന്ന തൻവി സീരിയൽ മേഖലയിലേക്ക് എത്തിച്ചേർത്തത്.