‘പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക’!!! സന്തോഷവുമായി നയന്‍സ്

തെന്നിന്ത്യയുടെ താരറാണിയാണ് നടി നയന്‍താര. മലയാളത്തില്‍ തുടങ്ങി തമിഴകവും കടന്ന് ബോളിവുഡിലും തിളങ്ങുകയാണ് താരം. സത്യന്‍ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’യിലൂടെയാണ് നയന്‍താര മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാണ് നയന്‍സ്. സിനിമയിലും…

തെന്നിന്ത്യയുടെ താരറാണിയാണ് നടി നയന്‍താര. മലയാളത്തില്‍ തുടങ്ങി തമിഴകവും കടന്ന് ബോളിവുഡിലും തിളങ്ങുകയാണ് താരം. സത്യന്‍ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’യിലൂടെയാണ് നയന്‍താര മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാണ് നയന്‍സ്. സിനിമയിലും ജീവിതത്തിലും പുതിയ ചുവടുവയ്പ്പുകളാണ് താരം നടത്തുന്നത്. ഇരട്ടക്കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് എത്തിയതും എല്ലാ സന്തോഷങ്ങളിലൂടെയുമാണ് താരം കടന്നു പോകുന്നത്.

ഈ വര്‍ഷമാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍ ആയിരുന്നു നയന്‍സിന്റെ ബോൡവുഡ് എന്‍ട്രി. ചിത്രം ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡാണ് തീര്‍ത്തത്.

മാത്രമല്ല സിനിയ്ക്കപ്പുറത്ത് ബിസിനസിലേക്കും താരം ചുവടുവച്ചിരിക്കുകയാണ്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുമായാണ് താരത്തിന്റെ ബിസിനസ് ചുവടുവയ്പ്പ്. 9 സ്‌കിന്‍ എന്ന ബ്യൂട്ടി ബ്രാന്‍ഡാണ് താരം ആരംഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു ചുവടുവയ്പ്പും നടത്തിയിരിക്കുകയാണ് താരം. താരം സംവിധാനത്തിലേക്കും ചുവട് വെക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ‘പുതിയ തുടക്കങ്ങളുടെ മാന്ത്രികതയില്‍ വിശ്വസിക്കുക’ എന്നാണ് താരം കുറിച്ചത്. സംവിധായികയാകുകയാണോ എന്ന് നടിയോട് നിരവധി പേര്‍ ചോദിക്കുന്നുണ്ട്.