മമ്മൂട്ടി സര്‍, നിങ്ങള്‍ എന്റെ ഹീറോ..ജിയോ ബേബി ലജന്ററി!! കാതലിന് കൈയ്യടിച്ച് സാമന്ത

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമാണ് കാതല്‍. തിയ്യേറ്റില്‍ ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യല്‍മീഡിയയില്‍ നിറയെ മമ്മൂട്ടിയെയും ജിയോ ബേബിയെയും അഭിനന്ദിച്ച് നിറയെ പോസ്റ്റുകളാണ് നിറയുന്നത്. ചിത്രത്തിനെ…

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമാണ് കാതല്‍. തിയ്യേറ്റില്‍ ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യല്‍മീഡിയയില്‍ നിറയെ മമ്മൂട്ടിയെയും ജിയോ ബേബിയെയും അഭിനന്ദിച്ച് നിറയെ പോസ്റ്റുകളാണ് നിറയുന്നത്.

ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി സാമന്ത. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്നാണ് കാതലിനെ സമാന്ത വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മൂവി ഓഫ് ദി ഇയര്‍, നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ സിനിമ കാണൂ. മമ്മൂട്ടി സര്‍, നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. ജ്യോതിക, സ്‌നേഹം. ജിയോ ബേബി ലജന്ററി, സമാന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച കാതല്‍ വേഫെറര്‍ ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്. സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിന്റെ പ്രമേയം. മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് എത്തുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 23നാണ് ചിത്രം തിയറ്ററിലേക്ക് എത്തിയത്. ആദ്യ ദിനം ചിത്രത്തിന് 1.05 കോടി രൂപയാണ് കലക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ദിനത്തില്‍ 1.25 കോടി ചിത്രം നേടി. മൂന്നാം ദിനം 1.75 കോടിയും സിനിമ കലക്ട് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് സിനിമ 4.05 കോടി നേടിയിരിക്കുകയാണ്.