മയിലിനെ കൈയ്യിലേന്തി ബാലമുരുകന്‍മാര്‍!! ഉയിരിന്റെയും ഉലകത്തിന്റെയും വീഡിയോ വൈറല്‍

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും മക്കളും ഏറെ ആരാധകരുള്ള സോഷ്യല്‍മീഡിയ താരങ്ങളാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും വിവാഹിതരായത്. ഉയിരെന്നും ഉലകമെന്നും വിളിക്കുന്ന ഇരട്ട കുട്ടികളാണ്…

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും മക്കളും ഏറെ ആരാധകരുള്ള സോഷ്യല്‍മീഡിയ താരങ്ങളാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും വിവാഹിതരായത്. ഉയിരെന്നും ഉലകമെന്നും വിളിക്കുന്ന ഇരട്ട കുട്ടികളാണ് താരദമ്പതിമാര്‍ക്കുള്ളത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും കുഞ്ഞുങ്ങള്‍ എത്തിയിരുന്നു. വാടകഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ മാതാപിതാക്കളായത്.

കഴിഞ്ഞയാഴ്ചയാണ് ഉയിരും ഉലകവും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. കുട്ടികള്‍ ജനിച്ച് ഒരു വര്‍ഷത്തോളം ഇരുവരും കുഞ്ഞുങ്ങളുടെ മുഖം സമൂഹ മാദ്ധ്യമങ്ങളില്‍ കാണിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തിലായിരുന്നു താരങ്ങള്‍ കുഞ്ഞുങ്ങളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ ഉയിരിനും ഉലകത്തിനും ലഭിച്ച പിറന്നാള്‍ സമ്മാനമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ബാലമുരുകന്‍മാരെ പോലെ ഉയിരിനെയും ഉലകിനെയും വരച്ചിരിക്കുന്ന പെയിന്റിംഗ് ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സമ്മാനം കണ്ട് സന്തോഷം അടക്കാനാകാതെ നില്‍ക്കുന്ന നയന്‍താരയുമാണ് വീഡിയോയിലുള്ളത്. ബാലമുരുകന്‍മാരായ ഉയിരും ഉലകവും മയില്‍ കുഞ്ഞുങ്ങളെ പിടിക്കാനോടുകയാണ് പെയിന്റിംഗില്‍.

രുദ്രൊനീല്‍ എന്‍. ശിവ എന്നാണ് ഉയിരിന്റെ യഥാര്‍ഥ പേര്. ഉലകിന്റെത് ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതില്‍ ‘എന്‍’ എന്നത് നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരവുമാണ്.