Film News

ജവാന്‍ കണ്ടവരൊക്കെ തന്നെപ്പോലെയാണെന്ന് പറയുന്നുണ്ട്! ആറ്റ്‌ലിയ്ക്ക് നന്ദി, ഷാരൂഖ് ഖാനെ കാണണം- ഡോ. കഫീല്‍ ഖാന്‍

ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ആയിരം കോടി കലക്ഷന്‍ റെക്കോര്‍ഡാണ് ജവാന്‍ തിയ്യേറ്ററിലെത്തി ദിവസങ്ങള്‍ കൊണ്ട് നേടിയത്. ഗൊരഖ്പൂരിലെ ദുരന്തവും കഫീല്‍ ഖാന്റെ ജീവിതവുമാണ് ജവാന്‍ സിനിമയുടെ പ്രമേയം. കുട്ടികള്‍ മരിക്കുകയും ഡോക്ടര്‍ ജയിലിലാവുകയും ഒക്കെ ചെയ്യുന്നതാണ് ജവാന്‍ പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഡോ.കഫീല്‍ ഖാന്റെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഷാരൂഖിനെ നേരിട്ട് കാണമെന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ സ്വന്തമായി ഓക്സിജന്‍ എത്തിച്ചു നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. ജവാന്‍ റിലീസായി ഒരു മാസം പിന്നിടുമ്പോഴാണ് ഷാരൂഖിനെ നേരിട്ട് കാണമെന്ന ആഗ്രഹം ഡോക്ടര്‍ പങ്കുവെക്കുന്നത്.

ട്വിറ്റര്‍ വഴി കത്തെഴുതിയാണ് കഫീല്‍ഖാന്‍ തന്റെ ആഗ്രഹം പങ്കുവയ്ക്കുന്നത്. ആശുപത്രിയിലെ ദുരന്ത നിമിഷങ്ങള്‍ ചിത്രീകരിച്ചതിന് നിര്‍മാതാവ് ആറ്റ്ലിക്കും അദ്ദേഹം നന്ദി പറഞ്ഞു. തപാല്‍ വഴി അയച്ചിട്ടും കത്ത് ഇനിയും കൈയില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് ട്വിറ്ററില്‍ കുറിപ്പെഴുതിയതെന്ന് ഡോക്ടര്‍ പറയുന്നു.

അതേസമയം, താന്‍ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കണ്ടവര്‍ അതിലെ കഥാപാത്രം തന്നെപ്പോലെയാണെന്ന് പറയുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ സിനിമാ ലോകവും യഥാര്‍ത്ഥ ജീവിതവും ഒരുപാട് വ്യത്യാസമാണ്. താനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതിക്കുവേണ്ടി അലയുകയാണെന്നും ഡോക്ടര്‍ പറയുന്നു.

Trending

To Top