‘കുഞ്ഞീ നീയെത്ര സുന്ദരി’!! നസ്രിയയുടെ ഫോട്ടോയ്ക്ക് ദുല്‍ഖറിന്റെ കമന്റ്!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് നസ്രിയ ഫഹദ്. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നായികയായി തിളങ്ങിയ താരം, ഫഹദുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു, പിന്നീട് അണ്ടേ സുന്ദരാനികി…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് നസ്രിയ ഫഹദ്. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നായികയായി തിളങ്ങിയ താരം, ഫഹദുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു, പിന്നീട് അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. സിനിമയില്‍ നിന്ന് മാറി നിന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി തുടര്‍ന്നിരുന്നു നസ്രിയ..

അത് മാത്രമായിരുന്നു ആരാധകരുടെ ഏക ആശ്വാസവും.. താരം എന്നാണ് തിരിച്ച് എത്തുന്നത് എന്നാണ് പലപ്പോഴും വിശേഷങ്ങളും ഫോട്ടോകളും പങ്കുവെച്ച് എത്തുന്ന നസ്രിയയോട് ആരാധകര്‍ ചോദിച്ചിരുന്നത്. ഇപ്പോഴിതാ ഡിസംബര്‍ മാസത്തേയും ക്രിസ്മസ് ആഘോഷത്തേയും എല്ലാം വരവേല്‍ക്കാന്‍ തയ്യാറെടുത്തുകൊണ്ട് നസ്രിയ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒന്നില്‍ അധികം ഫോട്ടോകള്‍ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ച് എത്തിയതോടെ നിരവധിപ്പേരാണ് കമന്റുകള്‍ അറിയിച്ച് എത്തുന്നത്.

ഇപ്പോഴിതാ നസ്രിയയുടെ ഫോട്ടോയ്ക്ക് ദുല്‍ഖര്‍ പങ്കുവെച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞി നീ എത്ര സുന്ദരി എന്നാണ് നസ്രിയയുടെ ഫോട്ടോയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച കമന്റ്. നിവേദ തോമസ്, മൃണാള്‍ താക്കൂര്‍ തുടങ്ങിയവരും കമന്റുമായി എത്തുന്നുണ്ട്. ദുല്‍ഖറുമായി വളരെ അടുത്ത ആത്മബന്ധമാണ്

നസ്രിയയ്ക്ക് ഉള്ളത്. തന്റെ സഹോദരി സ്ഥാനമാണ് ദുല്‍ഖര്‍ തന്റെ ജീവിതത്തില്‍ നസ്രിയയ്ക്ക് നല്‍കിയിട്ടുള്ളത്. ഇവര്‍ ഒന്നിച്ച് പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ആശംസാ വാക്കുകളും എല്ലാം ആരാധകര്‍ക്കും പ്രിയമുള്ളതാകാറുണ്ട്.

 

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)