സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ ഫഹദ്!! ഫോട്ടോകള്‍ വൈറലാകുന്നു..!

മലയാളി സിനിമാ പ്രേമികളുടെ ക്യൂട്ട് നായികയാണ് നസ്രിയ ഫഹദ്. കുറുമ്പും കുസൃതിയും നിറഞ്ഞ നസ്രിയയോട് മലയാളികള്‍ക്ക് എന്നും സ്വന്തം വീട്ടിലെ കുട്ടിയോട് എന്നതുപോലെ സ്‌നേഹമാണ്. അതകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍…

മലയാളി സിനിമാ പ്രേമികളുടെ ക്യൂട്ട് നായികയാണ് നസ്രിയ ഫഹദ്. കുറുമ്പും കുസൃതിയും നിറഞ്ഞ നസ്രിയയോട് മലയാളികള്‍ക്ക് എന്നും സ്വന്തം വീട്ടിലെ കുട്ടിയോട് എന്നതുപോലെ സ്‌നേഹമാണ്. അതകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നസ്രിയ നാസീം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടുകയാണ്. അവതാരികയായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട താരം ബാലതാരമായിട്ടാണ് പിന്നീട് സിനിമാ ലോകത്തേക്ക് എത്തുന്നത്.

ശ്രദ്ധ നേടിയ ഒരുപാട് കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച താരം, നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തത്. ഇപ്പോഴിതാ വളരെകാലങ്ങള്‍ക്ക് ശേഷം നടി മറ്റൊരു സന്തോഷ വാര്‍ത്തയുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇടവേളയ്ക്ക് ശേഷം താന്‍ ആദ്യമായി തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന വാര്‍ത്തയായിരുന്നു അത്.

 

ആണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം നാനിയുടെ നായികായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങളും സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ ഡബ്ബിംഗിന്റെ വീഡിയോയുമെല്ലാം നസ്രിയ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതെല്ലാം വൈറലായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്. തെലുങ്കിലൂടെ തിരിച്ചു വന്ന നസ്രിയ എന്നാണ് മലയാളത്തിലേക്ക് എത്തുന്നത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.