അതൊരു മഞ്ജു വാര്യര്‍ ചിത്രമല്ല! അര്‍ഹതയുള്ളവരെ തഴയരുത്!!

മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേരി ആവാസ് സുനോ. ഇപ്പോഴിതാ സിനിമയെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഛായാമുഖി എന്ന…

മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേരി ആവാസ് സുനോ. ഇപ്പോഴിതാ സിനിമയെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഛായാമുഖി എന്ന പ്രൊഫൈലില്‍ നിന്നും സിനിമാ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ജനപ്രീതിയുള്ള നടന്മാരുടെയും നടിമാരുടെയും ഫോട്ടോ സിനിമാ പോസ്റ്ററില്‍ വെച്ച് ആളുകളെ ആകര്‍ഷിക്കുന്ന പരസ്യ തന്ത്രത്ത കുറിച്ചും അതിന്റെ പേരില്‍ സിനിമയിലെ മറ്റ് കഴിവുള്ള അഭിനേതാക്കളെ തഴയുന്ന പ്രവണതയേയും ചൂണ്ടിക്കാട്ടിയാണ്

meri-awas-suno-release-date-announced

ഈ കുറിപ്പ്, ജനപ്രീതിയുള്ള നടന്മാരുടെയും നടിമാരുടെയും ഫോട്ടോ വച്ച് ആളുകളെ ആകര്‍ഷിച്ച് അവരുടെ പോക്കറ്റില്‍ കിടക്കുന്ന കാശ് സ്വന്തം പോക്കറ്റിലാക്കുന്ന പരസ്യതന്ത്രത്തിനെ കുറ്റം പറയുന്നില്ല… എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ ഈ പ്രവണത അര്‍ഹതയുള്ളവരെ തഴഞ്ഞുകൊണ്ടാകരുത് എന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പ്രജേഷ് സെന്‍ ചിത്രമായ മേരീ ആവാസ് സുനോയെ കുറിച്ചാണ് കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

ഇതൊരു മഞ്ജു വാര്യര്‍ ചിത്രമേയല്ല എന്നും എന്നിട്ടും മഞ്ജുവാര്യറിനെ പോസ്റ്ററില്‍ ഹൈലൈറ്റ് ചെയ്തു എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ജയസൂര്യ- മഞ്ജുവാര്യര്‍ ചിത്രം എന്ന് കൊട്ടിഘോഷിക്കപ്പെട്ട ചിത്രം കണ്ടവര്‍ക്ക് മനസ്സിലായിക്കാണും, അതൊരു ജയസൂര്യ ചിത്രം മാത്രമാണെന്ന്. ഇനിയൊരു നായികയുടെ പേര് ചേര്‍ത്ത് പറയണമെങ്കില്‍, അതൊരു ജയസൂര്യ -ശിവദ ചിത്രമാണെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്ററില്‍ കള്‍ഫുള്‍ സീനുകള്‍ ഉള്‍പ്പെടുത്താനും പാട്ട് സിനുകള്‍ക്ക് പ്രാധാന്യം കൊടുത്തതും അല്ലാതെ, ഈ സിനിമയില്‍ മഞ്ജുവാര്യര്‍ക്കുള്ളത് വെറും സൈഡ് റോള്‍ മാത്രമാണ്.

അതും അത്രയൊന്നും അഭിനയമികവ് ആവശ്യമില്ലാത്ത സീനെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, മേരി ആവാസ് സുനോ ഒരു സാധാരണ സിനിമയാണെന്നും ജയസൂര്യയുടെയും ശിവദയുടെയും അഭിനയം മാത്രമാണ് എടുത്തുപറയത്തക്ക സംഗതികള്‍.. എന്നും കുറിപ്പില്‍ പറയുന്നു.