ചില ദിവസം രാവിലെകളിൽ ആ മൂഡിൽ ആയിരിക്കും, പുതിയ ചിത്രം പങ്കുവെച്ച നസ്രിയയ്ക്ക് നേരെ വിമർശകർ

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം…

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച്‌ വരവ് നടത്തിയിരുന്നത്.  ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നതും. സിനിമ പ്രദര്‍ശനത്തിന് എത്തിയ അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരും വിവാഹിതരായതും. 2014 വിവാഹിതരായ ഇവർ അടുത്തിടെ ആണ് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നസ്രിയ, നസ്രിയുടെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്,

ഇപ്പോൾ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, ഫഹദിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്, “ചില രാവിലെകളിൽ ഞങ്ങൾ സെൽഫി എടുക്കാനുള്ള മൂഡിൽ ആയിരിക്കും” എന്നാണ് നസ്രിയ ചിത്രങ്ങൾക്ക് പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ക്യൂട്ട് കപ്പിൾസ് എന്നൊക്കെ പറഞ്ഞ് നിരവധി പേരാണ് നസ്രിയയുടെ ചിത്രത്തിന് കമെന്റുമായി ആരാധകർ എത്തുന്നത്, എന്നാൽ താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ വിമർശനവുമായി ഒരു കൂട്ടം ആളുകൾ എത്തിയിരിക്കുകയാണ്.  ചിത്രത്തിൽ നസ്രിയ തട്ടം ഇട്ടിട്ടില്ല എന്നത് വ്യക്തമാണ്. ഇതിനെ അടിസ്ഥാനമാക്കി ആണ് ഇപ്പോൾ ധാരാളം കമൻറുകൾ വരുന്നത്. നിരവധി പേരാണ് നസ്രിയ തട്ടം ധരിക്കാത്തതിൽ മോശമായി കമെന്റിടുന്നത്, എന്നാൽ താരത്തിന്റെ അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്.