നസ്രിയയും അമാലും കുഞ്ഞു മറിയവും..! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published by
Nikhina

നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും മകള്‍ കുഞ്ഞ് മറിയവും ഒന്നിച്ച് നില്‍ക്കുന്ന ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ക്യൂട്ട് എന്നാണ് പ്രിയപ്പെട്ടവര്‍ ഒന്നിച്ച് എത്തിയ ഈ ഫോട്ടോകണ്ട് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍. ദുല്‍ഖറിന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് വ്യക്തികള്‍ ഒന്നിച്ച് ഒരു ഫ്രെയിമില്‍ എത്തിയ ചിത്രം ആരാധകരും ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. നസ്രിയ ആരാധകരുടെ പ്രിയ സിനിമാ താരമാണ്.. എന്നാല്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ സിനിമകളില്‍ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും താരപത്‌നിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.

ദുല്‍ഖറിന്റേയും അമാലിന്റേയും മകള്‍ കുഞ്ഞു മറിയത്തിനും ആരാധകര്‍ ഏറെയാണ്.. ഇവര്‍ ഒന്നിച്ച് എത്തുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ദുല്‍ഖറിന്റെ കുഞ്ഞിപെങ്ങളുടെ സ്ഥാനമാണ് ആ കുടുംബത്തില്‍ നസ്രിയയ്ക്ക് ഉള്ളത്. കുഞ്ഞി എന്നാണ് സ്‌നേഹത്തോടെ ദുല്‍ഖര്‍ നസ്രിയയെ വിളിക്കുന്നത്. ഇവര്‍ ഒന്നിച്ച് പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആശംസാ വാക്കുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ നസ്രിയയും അമാലും കുഞ്ഞ് മറിയവും ഒന്നിച്ച് എത്തിയ ഈ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

അമാല്‍ സൂഫിയ ആര്‍ക്കിടെക്റ്റാണ്.. നസ്രിയയുമായി വളരെ അടുത്ത ആത്മബന്ധമാണ് അമാലിന് ഉള്ളത്. അമ്മു എന്നാണ് നസ്രിയ അമാലിനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. അമാലും നസ്രിയയും സൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ തന്നെ പല അഭിമുഖങ്ങളിലും വെച്ച് പറഞ്ഞിട്ടുണ്ട്. അതേസമയം, ഈ ഫോട്ടോ വൈറലായ ശേഷം നസ്രിയ എന്നാണ് മലയാളത്തിലേക്ക് തിരിച്ച് എത്തുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത ശേഷം ഇതരഭാഷാ ചിത്രമായ അണ്ടേ സുന്ദരാനകിയില്‍ ആണ് നസ്രിയ അഭിനയിച്ചത്. മലയാള സിനിമ തന്നെയാണ് തന്റെ വീട് എന്നും കഥകള്‍ കേള്‍ക്കുകയാണ് നല്ലൊരു കഥപാത്രവുമായി എത്രയും പെട്ടെന്ന് തിരിച്ച് വരുമെന്നാണ് നസ്രിയ അറിയിച്ചിരുന്നത്.