Film News

ഇനി നിന്നിലേക്കെത്താൻ എനിക്ക് കഴിയില്ല, നിന്നെ പിരിയുന്നതിൽ എനിക്ക് ഒരുപാട് ദുഖമുണ്ട്, ലൈവിൽ എത്തി സത്യ

സീ കേരളത്തിലെ  സത്യ എന്ന പെണ്‍കുട്ടിയിൽ കൂടി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ്മെര്‍ഷീന നീനു,മറ്റു കണ്ണീർ പരമ്പരയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പരമ്പരയാണ് സത്യ എന്ന പെൺകുട്ടി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ വളരെ വേഗമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ആണ്‍കുട്ടികളെ പോലെ തന്റേടത്തോടെ ജീവിക്കുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പരമ്ബരയിലൂടെ കാണിക്കുന്നത്. പരമ്പരയിൽ പ്രധാന കഥാപാത്രമായി എത്തുന്ന മെർഷീന നീനുവാണ്.

മലയാളികളുടെ ഒരുകാലത്തെ പ്രിയതാരം രസ്‌നയുടെ അനിയത്തിയാണ് മെര്‍ഷീന. അനിയത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍. തുടക്കത്തിൽ പറഞ്ഞതുപോലെ ഒന്നര വർഷം കൊണ്ട് അവസാനിച്ചിരിക്കുകയാണ് സത്യ എന്ന പെൺകുട്ടി. മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയെ കുറിച്ച് പറയുകയാണ് പ്രേക്ഷകരുടെ സത്യ, സോഷ്യൽ മീഡിയയിൽ സജീവമായ നീനു ലൈവിൽ എത്തിയാണ് സത്യയെ കുറിച്ച് പറഞ്ഞത്.

സീരിയൽ അവസാനിച്ചതിനെ സങ്കടമാണ് സത്യാ പങ്കുവെച്ചത്, ബൈ ബൈ സത്യ, നിന്നെ വിട്ടുപോകുന്നത് എനിക്ക് വളരെ സങ്കടമുള്ള കാര്യമാണ്, അവസാനമായി നിന്നിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഇനി ഒരിക്കലും നീയാകാൻ എനിക്ക് കഴിയില്ല, നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും. ആ വേദന സത്യമാണ് എന്ന് പറഞ്ഞത് നീന്നും വീഡിയോ പങ്കുവെച്ചിരിക്കുന്നത്, നിരവധി പേരാണ് തങ്ങളുടെ സത്യയെ പിരിയുന്നതിലുള്ള ദുഃഖം നീനുവിനോട് പങ്കുവെച്ചിരിക്കുന്നത്

Trending

To Top