സിനിമാ മേഖലയിലെ വേതനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നിഖില വിമല്‍. ദ ക്യുവിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു താരം. ഒരിക്കലും സിനിമാ ലോകത്ത് തുല്യവേതനം വേണമെന്ന് ഞാന്‍ പറയില്ല എന്നാണ് നിഖില പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ കൊത്ത് നെ കുറിച്ച് സംസാരിക്കുമ്പോഴാണ് സിനിമാ രംഗത്തെ വേതനത്തെ കുറിച്ച് നടി സംസാരിച്ചത്. ഒരിക്കലും ഒരു തുല്യ വേതനം വേണമെന്ന് ഞാന്‍ പറയില്ല.. പക്ഷേ, ഒരു ഡീസന്റ് പേ വേണം എന്ന് തോന്നിയിട്ടുണ്ട്..
നിഖില പറയുന്നു.. അഭിമുഖത്തില്‍ നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…. ഒരിക്കലും തുല്യ വേതനം വേണം എന്ന് ഞാന്‍ പറയില്ല.. കാരണം ചിലപ്പോള്‍ ആ സിനിമയില്‍ തന്നെയുള്ള മറ്റൊരു വ്യക്തിയെ വെച്ചായിരിക്കും സിനിമയുടെ ബിസിനസ് നടക്കുന്നത്. അപ്പോള്‍ എനിക്കും അതേ വേതനം വേണമെന്ന് പറയാന്‍ സാധിക്കില്ല… ഇപ്പോള്‍ ഞാനും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ വെച്ച് ആയിരിക്കും ആ സിനിമയുടെ ബിസിനസ്
നടക്കുന്നുണ്ടായിരിക്കുക.. അപ്പോള്‍ ആസിഫ്ക്കയ്ക്ക് കൊടുക്കുന്ന പണം തന്നെ എനിക്കും വേണമെന്ന് പറയാന്‍ പറ്റില്ല.. മറിച്ച് എന്നെ വെച്ചാണ്.. ആ സിനിമ പോകുന്നത് എങ്കില്‍ എനിക്ക് പണം ഡിമാന്റ് ചെയ്യുന്നതില്‍ തെറ്റില്ല.. തുല്യവേതനം വേണ്ട.. പക്ഷേ, ഒരു ഡീസന്റ് പേ വേണമെന്നും നടി പറയുന്നു.
അതേസമയം, കൊത്ത് എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി നിഖില വിമല്‍ അഭിനയിച്ചത്. ചിത്രത്തില്‍ ആസിഫ് അലിയുടെ നായിക ആയാണ് നിഖില എത്തിയത്. കണ്ണൂരിലെ രാഷ്ട്രീയം പറഞ്ഞ സിനിമ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു, സിബി മലയില്‍ എന്ന സംവിധായകന്റെ മലയാള സിനിമയിലേക്കുള്ള ശക്തമായ ഒരു തിരിച്ച് വരവ് കൂടി ആയിരുന്നു ഈ സിനിമ.