വീട്ടിൽ ഉപ്പും മുളകും റിപ്പീറ്റ് വെക്കാൻ പോലും ഞാൻ അനുവദിക്കില്ല, തുറന്നു പറഞ്ഞ് നിഷ

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക്…

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയത്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് നിഷ സാരംഗ്, നിഷ എന്ന പേരിനെക്കൾ നീലുചേച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.

നിരവധി ആരാധകരാണ് നിഷ സാരംഗിനുള്ളത്, താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകര്ക്ക് ഏറെ ആകാംഷയാണ്. നിഷ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട് . ഉപ്പും മുളകും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്, എന്നാൽ താൻ അതിലെ എല്ലാവരെയും വളരെയധികം മിസ് ചെയ്യുന്നു എന്നാണ് നിഷ പറയുന്നത്, വീട്ടിൽ ഉപ്പും മുളകും റിപ്പീറ്റ് വെക്കാൻ പോലും ഞാൻ അനുവദിക്കില്ല,

അത് കാണുമ്പൊൾ എനിക്ക് വല്ലാത്ത സങ്കടം വരും, എല്ലാവരെയും ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട് എന്നാണ് നിഷ പറയുന്നത്. എന്റെ സങ്കടം എത്രത്തോളം ഉണ്ടെന്ന് പറയാൻ പറ്റില്ല എന്നാണ് നിഷ പറയുന്നത്, കഴിഞ്ഞ അഞ്ചുവർഷം ഞാൻ നീലുവായി ജീവിക്കുക ആയിരുന്നു, പരമ്പര നിർത്തിയപ്പോൾ വളരെ വേദന ഉണ്ടായിരുന്നു. പരമ്പര നിർത്തിയ സമയത്ത് എന്റെ ജീവന്റെ പകുതി നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത് എന്നാണ് നിഷ പറയുന്നത്. തനിക്ക് കിട്ടിയിട്ടുള്ള എല്ലാ വേഷങ്ങളും പ്രിയപ്പെട്ടത് തന്നെയാണ്, എന്നാൽ നീലുവിന്റെ അത്രയും അടുപ്പം തനിക്ക് ഒരു വേഷത്തോടും കിട്ടില്ല എന്നാണ് താരം പറയുന്നത്. അതുപോലെ തന്നെയാണ് പാറുകുട്ടിയെ കാണാൻ കഴിയാത്തതും എന്നെ വേദനിപ്പിക്കുന്നു, കുഞ്ഞായിരുന്ന സമയം മുതൽ പാറു എന്റെ ഒപ്പം ഉണ്ടായിരുന്നു, അമ്മയെ പോലെ തന്നെ ആയിരുന്നു ഞാൻ പാറുവിനു എന്നാണ് നീലു പറയുന്നത്