മാച്ചിങ് ഡ്രസില്‍ വീണ്ടും തകര്‍പ്പന്‍ ചുവടുകളുമായി നിത്യാദാസും നൈനയും

പറക്കുംതളികയിലെ ബസന്തിയായെത്തി മലയാളത്തിന്റെ പ്രിയതാരമായായ നടിയാണ് നിത്യാദാസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചാനല്‍ പരിപാടികളിലും താരം എത്തിയിരുന്നു. നിത്യ മാത്രമല്ല മകള്‍ നൈനയും സോഷ്യല്‍ മീഡിയയിലെ…

പറക്കുംതളികയിലെ ബസന്തിയായെത്തി മലയാളത്തിന്റെ പ്രിയതാരമായായ നടിയാണ് നിത്യാദാസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചാനല്‍ പരിപാടികളിലും താരം എത്തിയിരുന്നു.

നിത്യ മാത്രമല്ല മകള്‍ നൈനയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇരുവരും നല്ല ഡാന്‍സുകാരികളുമാണ്. അമ്മയും മകളും ഇടയ്ക്കിടെ തകര്‍പ്പന്‍ നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, മകള്‍ നൈനയ്‌ക്കൊപ്പമുള്ള സൂപ്പര്‍ ഡാന്‍സ് വീഡിയോയാണ് നിത്യ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് റിലീസായ വണ്‍ പൊസിഷന്‍ എന്ന ഇംഗ്ലീഷ് സോങ്ങിന് ചുവട് വെച്ചാണ് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നത്. കുറച്ച് ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീഡിയോ പങ്കു വെച്ചിട്ടുള്ളത്.

അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ ജീന്‍സും കറുത്ത ക്രോപ് ടോപ്പുമാണ് ഇരുവരുടെയും വേഷം. ഒറ്റനോട്ടത്തില്‍ ഇരുവരും സഹോദരിമാരെ പോലെയാണ്. ഇരുവരെയും ഒരുമിച്ച് ഒരു സ്‌ക്രീനില്‍ കാണുമ്പോള്‍ ‘ചേച്ചിയെയും അനിയത്തിയെയും പോലെ ഉണ്ടല്ലോ’ എന്നാണ് വീഡിയോയിക്ക് താഴെ ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. റീല്‍ വിഡിയോയിലൂടെ ഇരുവരും നിരവധി ആരാധകരെ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അതെല്ലാം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതാണെന്നു മുന്‍പ് നിത്യ വെളിപ്പെടുത്തിരുന്നു. ഇതിനു മുന്‍പും മകള്‍ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ നിത്യ ദാസ് പങ്കുവച്ചിട്ടുണ്ട്.

2001 ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യ ദാസിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീടം എന്ന ചിത്രമാണ് നിത്യ അവസാനമായി അഭിനയിച്ചത്.