പിറന്നാള്‍ ദിനത്തില്‍ ഫോണ്‍ ഓഫാക്കി വെച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നേഹ കക്കര്‍

നിരവധി ആരാധകരുള്ള ഗായികയാണ് നേഹ കക്കര്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നേഹ കക്കര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിനുള്ള വിശദീകരണവുമായി ഗായിക തന്നെ…

നിരവധി ആരാധകരുള്ള ഗായികയാണ് നേഹ കക്കര്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നേഹ കക്കര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിനുള്ള വിശദീകരണവുമായി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ വഴിയുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും അകന്നു മാറി യഥാര്‍ഥ ലോകത്തെ അടുത്തറിയാനും ആസ്വദിക്കാനും വേണ്ടിയാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്ന് നേഹ വെളിപ്പെടുത്തി. പിറന്നാളിന്റെ പിറ്റേ ദിവസം ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ പ്രിയപ്പെട്ടവരുടെ ആശംസാ സന്ദേശങ്ങളെല്ലാം കണ്ടെന്നും എല്ലാവരോടും ഒരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും നേഹ പറഞ്ഞു.
പിറന്നാള്‍ ദിവസം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ആഘോഷ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  2020 ഒക്ടോബറിലാണ് നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും വിവാഹിതരായത്. ഒരു സംഗീത ആല്‍ബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇരുവരും അപ്രതീക്ഷിതായി കണ്ടുമുട്ടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയുമായിരുന്നു.

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിങ്. രോഹന്‍പ്രീത് സിങ് പങ്കുവച്ച ആശംസാകുറിപ്പ് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘എന്റെ പ്രിയപ്പെട്ടവളേ, നീ എത്ര സുന്ദരിയാണ്. നിന്നെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകള്‍ തികയുന്നില്ല. നീ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയുമിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നിന്റെ മുഖത്തുള്ള ഈ സന്തോഷം ജീവിതകാലം മുഴവന്‍ നീണ്ടുനില്‍ക്കട്ടെ. നീയാണ് എന്റെ ദേവത’, എന്നാണ് രോഹന്‍ കുറിച്ചത്.