അഭിനയിക്കാനറിയുമോ? നിവിന്‍ പോളി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്

നിവിന്‍ പോളി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഡിയര്‍ സ്റ്റുഡന്റ്സിലേക്ക് അഭിനേതാക്കളെ തേടുന്നു. നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന രസകരമായ കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍…

nivin pauly dear students casting call

നിവിന്‍ പോളി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഡിയര്‍ സ്റ്റുഡന്റ്സിലേക്ക് അഭിനേതാക്കളെ തേടുന്നു. നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന രസകരമായ കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുണ്ട്.

സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയും ചേര്‍ന്നാണ്. അവര്‍ ഇരുവരും തന്നെയാണ് കാസ്റ്റിംഗ് കോള്‍ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റുമാരായിരുന്നു ഇരുവരും.

16 മുതല്‍ 22 വയസ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മേക്കപ്പ് കൂടാതെയുള്ള ഫോട്ടോസും അടക്കം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. പിആര്‍ഒ എ എസ് ദിനേശ്.