മഹാവീര്യര്‍; ബിഹൈന്‍ഡ് ദ സീന്‍ ചിത്രങ്ങളുമായി നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഹാവീര്യര്‍’. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള എബ്രിഡ് ഷൈന്‍- നിവിന്‍ കോമ്പോയിലിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. ഫാന്റസിക്കും കോമഡിക്കും പ്രാധാന്യം നല്‍കിയ ചിത്രം…

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഹാവീര്യര്‍’. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള എബ്രിഡ് ഷൈന്‍- നിവിന്‍ കോമ്പോയിലിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. ഫാന്റസിക്കും കോമഡിക്കും പ്രാധാന്യം നല്‍കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഫാന്റസിയുടെ ലോകം തുറന്നിട്ട ചിത്രമെന്നു തന്നെ മഹാവീര്യറിനെ വിശേഷിപ്പിക്കാം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദനിപ്പിച്ചും സമകാലീന സമൂഹത്തോട് സംവദിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ആഖ്യാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് നിരവധി കമന്റുകളായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. കൂടാതേ രാധേ… രാധേ എന്ന പാട്ടിന്റെ വീഡിയോ ഉടന്‍ അപ്‌ലോഡ് ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ക്ലൈമാക്‌സ് രംഗത്ത് ചില ആശയക്കുഴപ്പങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഈ അഭിപ്രായം പലരും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തുറന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തുണ്ടായിരുന്ന ആ ആശയക്കുഴപ്പം ആണിയറ പ്രവര്‍ത്തകര്‍ മാറ്റിയത്. പുതിയ ക്ലൈമാക്‌സും പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നിവിന്‍ പോളിയെക്കൂടാതെ, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.