‘മലയാളത്തിലെ നല്ല കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു.. ഭാവിയില്‍ ഒരു പക്ഷെ 500 , 1000 കോടി ഒക്കെ ചിലപ്പോള്‍ കിട്ടുമായിരിക്കും’

മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ…

മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഭാവിയില്‍ ഒരു പക്ഷെ 500, 1000 കോടി ഒക്കെ ചിലപ്പോള്‍ കിട്ടുമായിരിക്കും… പക്ഷേ ഇന്നസെന്റ് പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ അത്രയും ഹൈ പൊട്ടന്‍ഷ്യല്‍ ഉള്ള ആക്ടര്‍ ഇനി വരുമോ എന്നു സംശയമാണെന്നാണ് നിയാസ് മുഹമ്മദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മലയാളത്തിലെ നല്ല കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു??
ഭാവിയില്‍ ഒരു പക്ഷെ 500 cr , 1000 cr ഒക്കെ ചിലപ്പോള്‍ കിട്ടുമായിരിക്കും??
പക്ഷേ innocent പോലെയുള്ള Artist കള്‍ അത്രയും High potential ഉള്ള actor ഇനി വരുമോ എന്നു സംശയമാണ്.
80- 90 – 2000 കാലഘട്ടം. അത് ഒരു ഒന്നൊന്നര സമയം ആയിരുന്നു.എന്തോരം കിടിലന്‍ നടി നടമാര്‍ അഭിനയിച്ച കാലഘട്ടം. പലരും mind refresh ആവാന്‍ പടങ്ങള്‍ തപ്പി പോകുന്നത് ഈ
കാലഘട്ടത്തിലേക്കാണു?? Comedy Entertainments ന്റെ ചാകര എന്നു വേണമെങ്കില്‍ പറയാം??. പലപ്പോഴും ഞാന്‍ you tube തപ്പി പഴയ പടങ്ങള്‍ കാണും?? പഴയ നാട്ടിന്‍ പുറങ്ങള്‍, അസാമാന്യ അഭിനേതാക്കള്‍ വല്ലാത്തൊരു ഫീല്‍ ആണ്.??
comedy മാത്രമല്ല പല Genere ലും കിടിലന്‍ പടങ്ങള്‍??
ഇന്ന് കാലം മാറി. ഒരുകാലത്ത് ചിരിപ്പിച്ചിരുന്ന ജയറാം ഇപ്പൊ മറ്റു industry കളില്‍ സഹ നടന്‍ വേഷം ചെയ്യുന്നു , Dileep ഫീല്‍ഡില്‍ നിന്ന് കുറേ കാലമായി മാറി നില്‍ക്കുന്നു,ജഗതി Accident ആയി അഭിനയം നിര്‍ത്തി, ശ്രീനിവാസന്‍ ഓപറേഷന്‍ കഴിഞ്ഞു വിശ്രമത്തിലാണ്, After odiyan മോഹന്‍ലാല്‍ നു വന്ന side effect, mukesh&സിദ്ദിഖ്&ജഗദീഷ് ഒക്കെ charecter റോളുകളിക്കുള്ള change,innocent പോലെയുള്ള മഹാരഥന്മാരുടെ അപ്രത്യക്ഷീത വിടവാങ്ങല്‍?? അതവിടെ നില്‍ക്കട്ടെ??
ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല??കുടുംബത്തില്‍ വേണ്ടപെട്ട ആരോ ഒരാള്‍ പോയപ്പോലെ?? മോഹന്‍ലാലിന്റെ Fb post വായിക്കുമ്പോള്‍ തന്നെ എന്തോ പോലെ?? മമ്മൂട്ടി, ദിലീപ് ഹോസ്പിറ്റലില്‍ നില്‍ക്കുന്ന ചിത്രം സംസാരിക്കുന്നുണ്ട് നഷ്ട്ടത്തിന്റെ വേദന??പാച്ചുവും അത്ഭുത വിളക്കും ടീസറില്‍ ഇദ്ദേഹത്തെകണ്ടപ്പോള്‍ സന്തോഷം ആയിരുന്നു.പക്ഷെ ഇപ്പൊ??
ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന മുഖങ്ങള്‍ ആയത് കൊണ്ടായിരിക്കും …
വല്ലാത്ത സങ്കടം തോന്നുന്നുണ്ട്..
പരിചയത്തില്‍ ആരൊക്കെയോ നഷ്ടപ്പെട്ട പോലെ…
2021 ല്‍ നെടുമുടി വേണു
2022 ല്‍ ലളിത ചേച്ചി
2023 ല്‍ ഇന്നസെന്റ് ചേട്ടനും…

അതേസമയം ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.