‘ഒരു താരമായിക്കഴിഞ്ഞപ്പോള്‍ അതിന്റെ സുഖങ്ങളില്‍ ആടി ഉലഞ്ഞു നടക്കുകയല്ല മമ്മൂട്ടി’

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച റോഷാക്ക് എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മികച്ച അഭിനയമാണ് മമ്മൂട്ടി ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ…

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച റോഷാക്ക് എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മികച്ച അഭിനയമാണ് മമ്മൂട്ടി ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ പ്രായത്തിലും ഈ പുള്ളിക്ക് മാത്രം എങ്ങനെ ഇങ്ങനെയുള്ള റോളുകള്‍ കിട്ടുന്നു എന്ന സ്ഥിരം ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ .

പുള്ളി അപ്‌ഡേറ്റഡാണെന്നാണ് നിസാം മുഹമ്മദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒരു താരമായിക്കഴിഞ്ഞപ്പോള്‍ അതിന്റെ സുഖങ്ങളില്‍ ആടി ഉലഞ്ഞു നടക്കുകയല്ല മമ്മൂട്ടി അയാളുടെ കരിയറില്‍ ചെയ്തിട്ടുള്ളത് . മമ്മൂട്ടി അദ്ദേഹത്തിന്റെ ആരോഗ്യം ശ്രെദ്ധിക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്നതാണ് , ഒരു മനുഷ്യന് പ്രായമാവുന്നത് ശരീരത്തില്‍ മാത്രമല്ല മനസിനും അറിവിനും കൂടിയാണ് , അതിലും എന്നും തന്നെ പുതുക്കാന്‍ മമ്മൂട്ടി പരിശ്രെമിച്ചു കൊണ്ടേ ഇരിക്കുന്നു . തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ അയാള്‍ കഴിയുന്ന രീതിയില്‍ ഒക്കെ അധ്വാനിച്ചു . ലോക സിനിമയിലെ ക്ലാസിക്കുകള്‍ മുതല്‍ മലയാളത്തില്‍ ഇറങ്ങുന്ന സാധാ ഷോര്‍ട്ട് ഫിലിം തൊട്ട് സീരിയല്‍ വരെ കാണാന്‍ ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ പുള്ളി സമയം കണ്ടെത്തുന്നു .

ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ച് അവതാരിക സംസാരിക്കുമ്പോള്‍ എനിക്ക് അതിലും കൂടുതല്‍ ഇഷ്ടമായത് ക്രൗണാണ് എന്ന് പറഞ്ഞു ഗെയിം ഓഫ് ത്രോണ്‍സിനെ പറ്റിയും ക്രൗണിനെ പറ്റിയും സംസാരിക്കാന്‍ കഴിയുന്ന എത്ര നടന്‍മാര്‍ നമുക്ക് ഉണ്ട് .? റോഷാക്കിന്റെ തന്നെ ഇന്റര്‍വ്യൂയില്‍ ഒരു സംസാരത്തിനിടക്ക് ആവാസവ്യൂഹം എന്ന അടുത്തിടെ ഇറങ്ങിയ മികച്ച എന്നാല്‍ ഒരുപാട് പേര്‍ കണ്ടിട്ടില്ലാത്ത മലയാള സിനിമയെപറ്റി സംസാരിച്ചത് കണ്ടിരുന്നോ ..?അങ്ങനെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വായിച്ചറിയാനും കണ്ടറിയാനും മമ്മൂട്ടി നടത്തുന്ന ഒരു ശ്രെമം കൂടി കൊണ്ടാണ് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞും മമ്മൂട്ടിക്ക് മാത്രം പ്രായമായില്ല എന്ന സ്ഥിരം ക്ളീഷേ സംസാരം വരുന്നതും അദ്ദേഹം വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുന്നതുമെന്ന് പറഞ്ഞാണ് നിയാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.