നടി നൂറിന്‍ ഷെറീഫിന്റേയും ഫാഹിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു- വീഡിയോ

നടി നൂറിന്‍ ഷെറീഫും ഫാഹന്‍ സഫറും വിവാഹിതരാവുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി സിനിമാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി പോസ്റ്റ്…

നടി നൂറിന്‍ ഷെറീഫും ഫാഹന്‍ സഫറും വിവാഹിതരാവുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി സിനിമാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫാഹിമുമായിട്ടുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ സൂചിപ്പിച്ചിരുന്നില്ല.

 

View this post on Instagram

 

A post shared by Noorin Shereef (@noorin_shereef_)

രണ്ടു ദിവസമായി ഫാഹിനൂര്‍ എന്ന ഹാഷ് ടാഗാണ് ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബുധനാഴ്ച അഹാന കൃഷ്ണയുടെ സ്റ്റോറിയിലാണ് ഈ ഹാഷ് ടാഗ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഫാഹിമും നൂറിനും. തൊട്ടു പിന്നാലെ നൂറിനും അഹാനയുടെ സ്റ്റോറി ഷെയര്‍ ചെയ്തിരുന്നു. മെഹന്ദിയിടുന്ന ചിത്രങ്ങളും നൂറിന്‍ പങ്കുവെക്കുകയുണ്ടായി. അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് നൂറിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ബാലു വര്‍ഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിന്‍ അവതരിപ്പിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍ ഗാദാ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫര്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.