Categories: Film News

ഡിസംബർ 30ന് കളിക്കളത്തിൽ കാണാം! ഒമർ ലലുവിന്റെ നല്ല സമയ൦ റിലീസ് പുറത്ത്

Published by
Anu B

ഒമർ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയത്തിന്റെ റിലീസ് തീയതി പുറത്ത്. ഡിസംബർ 30ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒമർ ലുലു തന്നെയാണ് റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

‘അപ്പോ ഡിസംബർ 30ന് കളിക്കളത്തിൽ കാണാം’ എന്ന കുറിപ്പോടെയാണ്‌ ഒമർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റർ പങ്കുവെച്ചു.
കേരളം മുഴുവൻ ഫുട്ബോൾ ആരവത്തിലായതിനാൽ നല്ല സമയം എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ അണിയറ പ്രവർത്തകർ തീരുമാനം എടുത്തതായി ഒമർ നേരത്തെ പറഞ്ഞി രുന്നു.
ഇര്‍ഷാദ് ആണ് ചിത്രത്തിൽ നായകനാവുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാർ.
ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തിരക്കഥ ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
സിദ്ധാർഥ് ക്യാമറയു൦ എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വഹിക്കുന്നു.