“പടച്ചോനേ ഇങ്ങള് കാത്തോളീ”..!! അങ്ങനെ അതും പുറത്ത് വന്നു..!!

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടനാണ് ശ്രീനാഥ് ഭാസി.. ഭീഷ്മ പര്‍വ്വം എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘പടച്ചോനേ ഇങ്ങള്…

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടനാണ് ശ്രീനാഥ് ഭാസി.. ഭീഷ്മ പര്‍വ്വം എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത് ആന്‍ ശീതളാണ്. കുടുംബ-ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

മലയാള സിനിമയിലെ പ്രമുഖ നടീ നടന്മാരെല്ലാം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അവരവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു. ഫസ്റ്റ് ലുക്ക് ഒരു കോമിക്ക് പോസ്റ്റര്‍ ആയിട്ടാണ് പുറത്ത് ഇറക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ ശൈലിയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചര്‍ സ്‌കെച്ചില്‍ ഒരുക്കിയിരിക്കുന്നു. ഒരു ചുവന്ന ജീപ്പിന് മുകളിലായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം നിരത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വലിയൊരു താര നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ഇത്.

കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പുറമെ, ഗ്രെയ്‌സ് ആന്റണി, രസ്ന പവിത്രന്‍, വിജിലേഷ്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേല്‍ മഠത്തില്‍ എന്നിവരും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ നര്‍മ്മവും പ്രണയവും സംഗതീവും എല്ലാം കലര്‍ന്നതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന