ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ഒടിടിയിലത്തി; എവിടെ കാണാം

ശ്രീനാഥ് ഭാസി നായകനായി എത്തിയ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ഒടിടിയിലത്തി. ഓഗസ്റ്റ് 22ന് സൈന പ്ലേയില്‍ ആണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. വൈകിട്ട് 5 മണിയോടെയാണ് സ്ട്രീമിങ് തുടങ്ങിയത്. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര…

ശ്രീനാഥ് ഭാസി നായകനായി എത്തിയ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ഒടിടിയിലത്തി. ഓഗസ്റ്റ് 22ന് സൈന പ്ലേയില്‍ ആണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. വൈകിട്ട് 5 മണിയോടെയാണ് സ്ട്രീമിങ് തുടങ്ങിയത്. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബിജിത് ബാലയാണ് സംവിധാനം. ആന്‍ ശീതള്‍, ഗ്രേസ് ആന്റണിയുമാണ് നായികമാര്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ന്‍ അതിഥിതാരമായും എത്തുന്നു.

ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പില്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍, പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്.