‘ഒരു വര്‍ഷത്തിന് മുന്‍പും ശേഷവും, ഞാനും അവളും’; മൃദുലയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പാര്‍വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കുസൃതിയും കുറുമ്പുമായി സ്‌ക്രീനിലെത്തിയ മൃദുലയെ ആരാധകര്‍ വളരെവേഗം സ്വീകരിച്ചു. മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സഹോദരി പാര്‍വതിയുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് മൃദുല.…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കുസൃതിയും കുറുമ്പുമായി സ്‌ക്രീനിലെത്തിയ മൃദുലയെ ആരാധകര്‍ വളരെവേഗം സ്വീകരിച്ചു. മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സഹോദരി പാര്‍വതിയുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് മൃദുല. ഇതോടെ താരം അഭിനയത്തില്‍ നിന്ന് ഒരിടവേള എടുത്തു. പക്ഷെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മൃദുലയും യുവയും ഇവരുടെ വിവാഹ വാര്‍ഷകവും ബോബി ഷവറുമൊക്കെ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും വീഡിയോസ് യുട്യൂബ് ചാനലായ മൃദ്വയിലൂടെയുമാണ് സാധാരണയായി താരങ്ങള്‍ പങ്കുവെക്കാറുള്ളത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് മൃദുലയുടെ സഹോദരി പാര്‍വതി ഇട്ട ഒരു ഫോട്ടോയും ക്യാപ്ഷനും ആണ്. കഴിഞ്ഞ ദിവസമാണ് പാര്‍വതി ഈ പോസ്റ്റ് ഇട്ടത്. പാര്‍വതിയുടെയും മൃദുലയുടെയും ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. പാര്‍വതി ഗര്‍ഭിണി ആയിരുന്ന സമയത്ത് എടുത്ത ഫോട്ടോയും മൃദുലയുടെ ബോബി ഷവര്‍ ദിവസം എടുത്ത ഫോട്ടോയും ചേര്‍ത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തിന് മുന്‍പും ശേഷവും, ഞാനും സഹോദരിയും എന്ന ക്യാപ്ഷനോടെ സഹോദരി പാര്‍വതി മൃദുലക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. മിക്ക ദിവസങ്ങളിലും അനിയത്തി പാര്‍വ്വതിയുടെ മകള്‍ യാമിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ മൃദുല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബവിളക്ക് എന്ന സീരിയിലെ ശീതള്‍ എന്ന കഥാപാത്രമായി എത്തിയാണ് പാര്‍വ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.