മകന്റെ പേര് പുറത്ത് വിട്ട് നടി പാർവതി, ശ്രദ്ധ നേടി കണ്ണപ്പന്റെ പേരിടൽ ചടങ്ങ് ചിത്രങ്ങൾ

സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് നടി പാർവതി കൃഷ്ണ, നിരവധി സീരിയലുകളിലും ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം അടുത്തിടെ ആയിരുന്നു പാർവതി താൻ അമ്മയാകാൻ പോകുന്ന…

സീരിയലുകളിൽ കൂടി പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് നടി പാർവതി കൃഷ്ണ, നിരവധി സീരിയലുകളിലും ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം അടുത്തിടെ ആയിരുന്നു പാർവതി താൻ അമ്മയാകാൻ പോകുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്, പിന്നാലെ താരം തന്റെ ഗര്ഭകാലം ആഘോഷമാക്കുകയായിരുന്നു. ആണ്‍കുഞ്ഞിനാണ് താരം ജന്മം നൽകിയിരിക്കുന്നത്. അമ്മയായതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ, ഇപ്പോൾ തന്റെ മകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കവെച്ചിരിക്കുകയാണ് പാർവതി. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് താരം ഈ കാര്യം ആരാധകരെ അറിയിച്ചത്. നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഇതോടപ്പം അവ്യക്ത് എന്നാണ് കുഞ്ഞിന്റെ പേര് എന്നും നടി അറിയിച്ചു. വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഡെലിവറിക്ക് മുൻപുള്ള തന്റെ ഡാൻസ് വീഡിയോയും പാർവതി പങ്കുവെച്ചിരുന്നു, അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകൾക്ക് മുൻപുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്നൻസി ഡാൻസ് ഇതാണെന്നും കുറിച്ചു കൊണ്ടാണ് പാർവതി വീഡിയോ പങ്കിട്ടിരിക്കുന്നത്. അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പാർവതി ആരാധകർക്കായി പങ്ക് വച്ചത്. 9ാം മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍. വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും,എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഭർത്താവ് ബാലഗോപാലിന്റെ ഒപ്പമുള്ള ചിത്രം പാർവതി പങ്ക് വച്ചത്.

മറ്റേർണിറ്റി ഫോട്ടോഷൂട്ടും ഏറെ വൈറൽ ആയിരുന്നു,. ഇതിനു പിന്നാലെ നിറവയറിൽ സന്തോഷവതി ആയുള്ള നൃത്തച്ചുവടുകളും ഇൻസ്റ്റയിലൂടെ ഷെയർ ചെയ്തിരുന്നു. ഒരു തമിഴ് ഗാനത്തിനായിരുന്നു പാർവതിയുടെ ചുവടുകൾ. നിരവധി ആളുകൾ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി അഭിനയരംഗത്തേക്ക് കടക്കുന്നത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച താരം കെ.കെ. രാജീവ് ഒരുക്കിയ പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ‘രാത്രിമഴ’യിലൂടേയും ഏറെ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.