‘അതിജീവിതയോ? ഉപജീവിതയോ? ആ… അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്’ പരിഹാസവുമായി പിസി ജോര്‍ജ്

Published by
Gargi

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി.സി. ജോര്‍ജ്. അതിജീവിതയെ അപമാനിക്കുന്ന പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയത്. ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് പി.സി.ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.

കേസുകൊണ്ട് ഗുണമുണ്ടായത് നടിക്കു മാത്രമാണ്. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍ ലാഭം മാത്രമാണ് ഉണ്ടായത്. കൂടുതല്‍ സിനിമ കിട്ടുകയും പ്രശസ്തയാവുകയും ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.സി.ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശം.

‘ആ കേസില്‍ വിധി വരാറായപ്പോള്‍ അടുത്ത കേസ് വന്നില്ലേ? അടുത്ത തെളിവെടുപ്പു നടക്കുകയല്ലേ. അതുകൊണ്ട് ഒരു ഗുണം കിട്ടി. (മാധ്യമപ്രവര്‍ത്തകരോടായി) അവര്‍ക്ക് പറയുന്നതെന്താ, അതിജീവിതയോ? ഉപജീവിതയോ? ആ… അതിജീവിത. അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര് രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോയെന്നും പി.സി.ജോര്‍ജ് ചോദിക്കുന്നു.