ഇന്ത്യയിൽ കുഞ്ഞു ജനിക്കും മുൻപ് ജെണ്ടർ റിവീൽ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു, പേർളി മാണി

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി.സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ…

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി.സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം. എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു.

ഇപ്പോൾ ഇരുവരും  തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ ആണ്. കുറച്ച് ദിവസങ്ങൾക് മുൻപ് ആണ് പേര്ളിയും ശ്രീനിഷും ബേബിമൂൺ യാത്ര നടത്തിയത്. യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് പേർളി എത്താറുണ്ട്. തുർക്കിയിലേക്ക് ആയിരുന്നു ഇരുവരും യാത്ര പോയത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ സ്ഥലം സന്ദർശിക്കുമ്പോൾ, ഞാൻ ഒരു മനോഹരമായ സ്വപ്നത്തിൽ ജീവിക്കുന്നതുപോലെ തോന്നി. അതുകൊണ്ടുതന്നെ എന്റെ ബേബി ബംപ് കാണിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു എന്നുമാണ് പേർളി പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഞങ്ങൾ തുർക്കിയിൽ ആയിരുന്നപ്പോൾ  അവിടെ ഉണ്ടായിരുന്ന ഒരുപാട് പേർ എന്നോട് ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ചോദിച്ചിരുന്നു. അവരോട് ഒക്കെ എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ ഇന്ത്യയിൽ നിന്നാണ് എന്നും, കുഞ്ഞ് വരുന്നതിന് മുമ്പ് ഞങ്ങൾ അവിടെ ജൻഡർ റിവീൽ നടത്താറില്ല എന്നും അവരോട് പറഞ്ഞു.  അത് കേട്ടപ്പോൾ അവരിൽ പലരും എന്റെ വയറിലേക്ക് നോക്കി അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പ്രവചിച്ചു പറഞ്ഞു. എന്റെ വയർ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ പ്രവചനങ്ങൾ എന്താണെങ്കിലും നിങ്ങൾ പറയു. പക്ഷെ നിങ്ങളുടെ പ്രവചനം ശരിയാണോ എന്ന് കണ്ടെത്താൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും എന്നുമാണ് പേർളി കുറിച്ചിരിക്കുന്നത്.