പൃഥ്വിരാജിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ‘എംമ്പുരാന്റെ’ അപ്‌ഡേറ്റ് ഉണ്ടാകുമോ! കാത്തിരുപ്പോടെ ആരാധകർ 

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വമ്പൻ ഹിറ്റ് ചിത്രമാണ് എംമ്പുരാൻ, ഇന്ന് നടനും, സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമാണ്, സാധാരണ നടിനടന്മാരുടെ പിറന്നാൾ ദിനത്തിൽ അവരുടെ പുതിയ ചിത്രങ്ങൾക്ക് അപ്‌ഡേറ്റുകൾ എത്താറുള്ള കാര്യം പതിവാണ്,…

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വമ്പൻ ഹിറ്റ് ചിത്രമാണ് എംമ്പുരാൻ, ഇന്ന് നടനും, സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമാണ്, സാധാരണ നടിനടന്മാരുടെ പിറന്നാൾ ദിനത്തിൽ അവരുടെ പുതിയ ചിത്രങ്ങൾക്ക് അപ്‌ഡേറ്റുകൾ എത്താറുള്ള കാര്യം പതിവാണ്, ആ പതിവ് ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലും എത്തുമോ എന്നാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം, ഇന്ന് സിനിമയുടെ സംവിധായകൻ പൃഥ്വിരാജിന്റെ പിറന്നാൾ  ആഘോഷിക്കുന്ന വേളയിൽ എംമ്പുരാന്റെ പുതിയ അപ്‌ഡേറ്റുകൾക്ക് സാധ്യത ഉണ്ടോ എന്നാണ് ആരാധകരും കാത്തിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എം മ്പുരാന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളിൽ ആണ് തുടക്കം കുറിച്ചത്, മലയാളത്തിൽ ഏറ്റവും വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ റിലീസിന്റെ കാത്തിരിപ്പിലാണ് ആരാധകർ. ഇതൊരു വമ്പൻ പാൻ ഇന്ത്യൻ ചിത്രം തന്നെയാണ്.

ഒന്നാം ഭാഗമായ ലൂസിഫറിന്റെ പ്രധാന രംഗങ്ങൾ കോർത്തിണക്കി കൊണ്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തങ്ങൾ എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നുള്ള സന്തോഷവാർത്ത പുറത്തുവിട്ടിരുന്നത്, എന്നാൽ ഇന്ന് പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായതുകൊണ്ടു ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഉണ്ടകും എന്നപ്രതീക്ഷയിലാണ് സോഷ്യൽ മീഡിയയും, ആരാധകരും.