അന്ന് കല്യാണം കഴിച്ചിരുന്നെങ്കിൽ പേർളി നേരുത്തെ ഗർഭിണി ആയേനെ, മാണി പോൾ

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ…

നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം. എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു.

അന്ന് മുതൽ ഇന്ന് വരെയുള്ള തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പേര്ളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ പേര്ളിയുടെ അച്ഛൻ മാണി പോൾ പേർളിയെയും ശ്രീനിഷിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. കാര്യങ്ങൾ വളരെ സിമ്പിൾ ആയി കാണുന്ന ആൾ ആണ് ഞാൻ. പേർളി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അത് നേരുത്തെ തന്നെ ആകേണ്ടിയിരുന്നത് അല്ലെ എന്നാണ് എനിക്ക് തോന്നിയത്. കാരണം അവൾ താമസിച്ചാണ് വിവാഹം കഴിച്ചത്. അവളുടെ അമ്മയെ പോലെയോ ശ്രീനിഷിന്റെ അമ്മയെ പോലെയോ ആയിരുന്നെങ്കിൽ ഇരുപത് വയസ്സിൽ കല്യാണം കഴിച്ചേനെ.

എന്നാൽ അതല്ലല്ലോ സംഭവിച്ചത്. എന്നാൽ ശ്രീനിഷിനെ ആദ്യം കണ്ടപ്പോൾ കുറച്ച് പ്രശ്നക്കാരൻ ആണെന്ന് ആണ് തോന്നിയത്. കണ്ടാൽ ഭയങ്കരൻ പോലെയൊക്കെ തോന്നുമെങ്കിലും ആള് ഭയങ്കര പാവം ആണ്. സോഫ്റ്റ് ആയിട്ടുള്ള ആൾ ആണ് ശ്രീനി. തന്റെ മകൾക്ക് പറ്റിയ പയ്യൻ ആണെന്നും ശ്രീനിയെ ആദ്യം കണ്ടപ്പോഴുള്ള തന്റെ കാഴ്ചപ്പാട് തെറ്റ് ആയിരുന്നു എന്നുമാണ് മാണി പോൾ പറയുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഇദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. ഇപ്പോൾ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുകയാണ് പേർളി.