ഈ തോന്ന്യാസങ്ങൾ വെറുതെ മരിച്ചു പോയ എന്റെ അച്ഛന്റെ തലമണ്ടേൽ ഇടണ്ട! ഗണേഷ് കുമാറിനെതിരെ സഹോദരി 

കെ ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി എത്തുകയാണ് സഹോദരി ഉഷ മോഹൻദാസ്, സോളാർ ലൈംഗികാരോപണ കേസിലെ ഗൂഡാലോചനയിൽ മുൻപന്തിയിൽ തന്റെ സഹോദരൻ ഗണേഷ് കുമാർ ആണെന്ന് വെളിപ്പെടുത്തി ഉഷ മോഹൻദാസ്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി…

കെ ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി എത്തുകയാണ് സഹോദരി ഉഷ മോഹൻദാസ്, സോളാർ ലൈംഗികാരോപണ കേസിലെ ഗൂഡാലോചനയിൽ മുൻപന്തിയിൽ തന്റെ സഹോദരൻ ഗണേഷ് കുമാർ ആണെന്ന് വെളിപ്പെടുത്തി ഉഷ മോഹൻദാസ്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സി ബി ഐ ക്ക്  ഗണേഷ് മുൻപ് മൊഴി കൊടുത്തിരുന്നു. ഇതിൽ പ്രധാനിയാണ് ശരണ്യ മനോജ്. എന്നാൽ തന്റെ സഹോദരൻ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അതിനെ കുറിച്ച് താൻ പറയുന്നില്ല എന്നും ഉഷ മോഹൻദാസ് പറയുന്നു. ഇവരുടെ ഈ തോന്ന്യാസങ്ങൾ വെറുതെ മരിച്ചു പോയ എന്റെ അച്ഛൻ ബാലകൃഷ്ണപിള്ളയുടെ തലേൽ ഇടേണ്ട.

കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ഒരുപാടു കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്, അത് വെറുതെ എല്ലാവരും നശിപ്പിക്കരുത്. ശരണ്യ യുടെ കൈവശം ഉണ്ടായിരുന്നു കത്ത് അച്ഛൻ വായിച്ചു നോക്കിയിട്ടുണ്ട്. അതിൽ ഉമ്മൻ ചാണ്ടിക്കെതിരെ മോശമായ ഒരു വക്കും ഉണ്ടായിരുന്നില്ല. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയ പരാതിക്കാരി  മൂന്നു മാസം   മനോജിന്റെ  വീട്ടിൽ താമസിച്ചിരുന്നു അവിടെ വെച്ചാകാം പിന്നീട് ഗൂഢാലോചന നടത്തിയത്. ഉഷ മോഹൻ ദാസ് പറയുന്നു.