നില ബേബിയുടെ വരവ് കാണണ്ടേ, മകൾ ജനിച്ച വീഡിയോ പങ്കുവെച്ച് പേളി

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു,

വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്.  പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞ മാസം ആയിരുന്നു ഇരുവർക്കും മകൾ ജനിച്ചത്, മകൾക്ക് നില എന്നാണ് പേളിയും ശ്രീനിഷും നൽകിയ പേര്. മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ തന്റെ മകളുടെ പ്രസവ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം, വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് പോകുന്നതും തിരിച്ച് നില ബേബിയുമായി എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പേളി തന്റെ യൂട്യൂബ് വീഡിയോയിൽ കൂടി പങ്കുവെച്ചത്. വീഡിയോ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ പേളിയുടെ ഡെലിവറി വീഡിയോ ഏറെ വൈറലാകുകയാണ്.

 

കടപ്പാട് : Pearle Maaney